പ്രിയങ്ക ചോപ്രയുടെ ആത്മകഥ 'അണ്‍ഫിനിഷ്‌ഡ്', കവര്‍ പേജ് പങ്കുവെച്ച് താരം - പ്രിയങ്ക ചോപ്രയുടെ അണ്‍ഫിനിഷ്‌ഡ്
ആത്മകഥയ്ക്കുള്ള പേര് വര്‍ഷങ്ങള്‍ക്ക് മുമ്പേ താന്‍ കണ്ടെത്തി വെച്ചിരുന്നുവെന്നും, അണ്‍ഫിനിഷ്‌ഡ് എന്നതിന് ആഴമേറിയ അര്‍ഥമുണ്ടെന്ന് മനസിലാക്കിയതിനാലാണ് ആ പേര് തെരഞ്ഞെടുത്തതെന്നും പ്രിയങ്ക ചോപ്ര ജൊനാസ് കവര്‍ പേജ് ചിത്രത്തിനൊപ്പം കുറിച്ചു.
ഇന്ത്യന്‍ സിനിമാ മേഖലയില്‍ തന്‍റെതായ സ്ഥാനം കണ്ടെത്തുകയും ഒട്ടനവധി കാമ്പുള്ള കഥാപാത്രങ്ങള്‍ സിനിമാസ്വാദകര്‍ക്ക് സമ്മാനിക്കുകയും ചെയ്‌ത നടിയാണ് മുന്‍ ലോക സുന്ദരി കൂടിയായ പ്രിയങ്ക ചോപ്ര. ബോളിവുഡ് സിനിമയലേക്ക് പതിനേഴാം വയസിലാണ് പ്രിയങ്ക എത്തിയത്. താരം ഇപ്പോള്‍ സ്വന്തം ആത്മകഥയുടെ പണിപ്പുരയിലാണ്. 'അണ്‍ഫിനിഷ്‌ഡ്' എന്നാണ് ആത്മകഥയ്ക്ക് നല്‍കിയിരിക്കുന്ന പേര്. പുസ്‌തകത്തിന്‍റെ കവര്‍പേജ് ആരാധകര്‍ക്കായി പ്രിയങ്ക സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. കറുത്ത വസ്ത്രം ധരിച്ച് പുഞ്ചി തൂകി നില്‍ക്കുന്ന പ്രിയങ്കയാണ് കവര്‍പേജിലുള്ളത്. ആത്മകഥയ്ക്കുള്ള പേര് വര്‍ഷങ്ങള്‍ക്ക് മുമ്പേ താന്‍ കണ്ടെത്തി വെച്ചിരുന്നുവെന്നും, അണ്‍ഫിനിഷ്‌ഡ് എന്നതിന് ആഴമേറിയ അര്‍ഥമുണ്ടെന്ന് മനസിലാക്കിയതിനാലാണ് ആ പേര് തെരഞ്ഞെടുത്തതെന്നും നടി കവര്‍ പേജ് ചിത്രത്തിനൊപ്പം കുറിച്ചു. 'എന്‍റെ ജീവിതത്തിൽ സ്വാധീനിച്ചതും പ്രതിഫലിച്ചതുമായ സംഭവങ്ങളാണ് ഈ പുസ്‌തകത്തിൽ പങ്കുവെക്കുന്നത്. വൈകാതെ അത് നിങ്ങളുടെയടുക്കൽ എത്തിച്ചേരും' പ്രിയങ്ക പറഞ്ഞു. പെൻഗ്വിൻ റാൻഡം ഹൗസാണ് പ്രസാധകർ.