തടയാനാവാത്തവൾ, തീഷ്‌ണതയും ദൃഢനിശ്ചയവുമുള്ളവള്‍ ഹസീന ഇതിനുപരിയാണ്. എത്യോപ്യ സന്ദർശനത്തിനിടെ താൻ കണ്ടുമുട്ടിയ ഒരു പെൺകുട്ടിയെ കുറിച്ചാണ് വനിതാ ദിനത്തിൽ നടി പ്രിയങ്ക ചോപ്ര പറയുന്നത്. വിവാഹത്തിന്‍റെ ചട്ടക്കൂടുകളിൽ ബന്ധിപ്പിക്കാൻ ശ്രമിച്ച വീട്ടുകാരില്‍ നിന്നും രക്ഷപ്പെട്ട് വിദ്യാഭ്യാസത്തിനും ഉയർച്ചക്കുമായി പോരാടിയ വനിതയാണ് ഹസീന എന്ന് പ്രിയങ്ക സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിൽ പറയുന്നുണ്ട്.
പെണ്ണ് പെണ്ണായിരിക്കണം, വധുവോ ഇരയോ ആവരുത്; എത്യോപ്യയിലെ പെൺകുട്ടിയെ കുറിച്ച് പ്രിയങ്ക ചോപ്ര - വനിതാ ദിനം
എത്യോപ്യ സന്ദർശനത്തിനിടെ താൻ കണ്ടുമുട്ടിയ ഹസീന വിവാഹത്തിൽ നിന്നും മോചിതയായി വിദ്യാഭ്യാസത്തിന്‍റെ പാത എങ്ങനെ തെരഞ്ഞെടുത്തുവെന്നാണ് നടി പ്രിയങ്ക ചോപ്ര സമൂഹമാധ്യങ്ങളിലൂടെ പങ്കുവെക്കുന്നത്
"അവളുടെ സഹോദരന്‍റെ ഭാര്യയുടെ സുഹൃത്ത് വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ ഹസീന അതിന് തയ്യാറായിരുന്നില്ല. എനിക്കറിയാത്ത ഒരാളെ ഞാൻ എങ്ങനെ വിവാഹം ചെയ്യും? എനിക്ക് വീണ്ടും സ്‌കൂളിൽ പോകാൻ സാധിക്കുമോ? അവൾ അവളോട് തന്നെ ഈ ചോദ്യങ്ങൾ ചോദിച്ചു. ഒടുവിൽ ഒരു ദിവസം, അയാൾ പെണ്ണു കാണാൻ വന്ന ദിവസം അവൾ വീട്ടിൽ നിന്ന് രക്ഷപ്പെട്ടു. സ്‌കൂളിൽ വച്ച് താൻ കേട്ടിട്ടുള്ള ഒരു സാമൂഹിക സംഘടനയിലേക്ക് അവൾ പോയി. ആ സംഘടനയുടെ അധികൃതരുടെ സഹായത്താൽ അവൾ മുന്നോട്ട് വന്ന് വിവാഹം നിർത്തി വച്ചു." ഒരു സ്‌ത്രീ വധുവോ വിവേചനത്തിന്‍റെയും അക്രമത്തിന്‍റെയും ഇരയോ അല്ലാതെ സ്‌ത്രീയായി തന്നെ മാറണമെന്ന് ഹസീന തെളിയിച്ചെന്നും താരം പറയുന്നു. ഇതുപോലെ വനിതകളുടെ ധീരമായ കഥകൾ തനിക്ക് കേൾക്കാൻ ആഗ്രഹമുണ്ടെന്നും #ഇന്‍റർനാഷണൽവുമൺസ്ഡേ എന്ന ഹാഷ് ടാഗിൽ അത്തരം കഥകൾ ഷെയർ ചെയ്യാനും പ്രിയങ്ക പോസ്റ്റിനവസാനം കുറിച്ചു.