2000ത്തില്‍ ഇന്ത്യയിലേക്ക് ലോക സുന്ദരിപ്പട്ടം കൊണ്ടുവന്നത് ഇന്ന് ബോളിവുഡിന്‍റെ താരസുന്ദരിയായ നടി പ്രിയങ്ക ചോപ്രയായിരുന്നു. വെറും പതിനെട്ട് വയസ് മാത്രമാണ് പ്രിയങ്കക്ക് ലോക സുന്ദരിപ്പട്ടം ചൂടുമ്പോള്‍ ഉണ്ടായിരുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം ആ ഓര്‍മകള്‍ വീണ്ടും ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് നടി.
20 വര്‍ഷങ്ങള്‍ക്ക് മുമ്പ്... ലോക സുന്ദരിപ്പട്ടം ലഭിച്ചതിന്‍റെ ഓര്‍മയില്‍ പ്രിയങ്ക ചോപ്ര
ലോക സുന്ദരി പട്ടം ചൂടിയ ശേഷം പകര്‍ത്തിയ ഫോട്ടോക്കൊപ്പം ഒരു കുറിപ്പും പ്രിയങ്ക ട്വിറ്ററില്‍ എഴുതിയിട്ടുണ്ട്
20 വര്‍ഷങ്ങള്‍ക്ക് മുമ്പ്... ലോക സുന്ദരിപ്പട്ടം ലഭിച്ചതിന്‍റെ ഓര്‍മയില്‍ പ്രിയങ്ക ചോപ്ര
ലോക സുന്ദരി പട്ടം ചൂടിയ ശേഷം പകര്‍ത്തിയ ഫോട്ടോക്കൊപ്പം ഒരു കുറിപ്പും പ്രിയങ്ക ഒപ്പം എഴുതിയിരുന്നു. 'വെറും പതിനെട്ട് വയസുള്ളപ്പോഴാണ് ലോകസുന്ദരിപ്പട്ടം സ്വന്തമാക്കുന്നത്. 2000ത്തില്‍... എല്ലാം കഴിഞ്ഞ ദിവസം നടന്നതുപോലെ തോന്നുന്നു. ഏകദേശം 20 വര്‍ഷം കഴിഞ്ഞിരിക്കുന്നു. അര്‍ഹിക്കുന്ന അവസരങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ലഭിക്കുമ്പോള്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു' പ്രിയങ്ക ചോപ്ര കുറിച്ചു.