മുംബൈ :ജിയോ മാമി അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ അധ്യക്ഷയായി പ്രമുഖ നടി പ്രിയങ്ക ചോപ്രയെ പ്രഖ്യാപിച്ചു. ബോളിവുഡ് താരം ദീപിക പദുകോൺ ചെയർപേഴ്‌സൺ സ്ഥാനത്ത് നിന്ന് പിന്മാറിയതിന് കൃത്യം നാല് മാസത്തിന് ശേഷമാണ് പ്രിയങ്ക ചോപ്ര ജൊനാസ് ഈ പദവിയിലെത്തുന്നത്.
2022ൽ നടത്താനിരിക്കുന്ന ജിയോ മാമി (മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജി)യുടെ പുതിയ പതിപ്പിന്‍റെ പദ്ധതികളും സംഘാടകർ പുറത്തുവിട്ടു.
സംഘാടകസമിതിയില്‍ മലയാളത്തിന്‍റെ അഞ്ജലി മേനോനും
പ്രിയങ്കയ്ക്ക് പുറമെ രണ്ട് പുതിയ അംഗങ്ങളെയും മേളയുടെ ഭാരവാഹികളായി നിയമിച്ചിട്ടുണ്ട്. മലയാള സംവിധായിക അഞ്ജലി മേനോനെയും സംവിധായകൻ ശിവേന്ദ്ര സിംഗ് ദുംഗാർപൂരിനെയുമാണ് ഉള്‍പ്പെടുത്തിയത്.
നിത എം. അംബാനി (സഹ ചെയർപേഴ്‌സൺ), അനുപമ ചോപ്ര (ഫെസ്റ്റിവൽ ഡയറക്‌ടർ), അജയ് ബിജിലി, ആനന്ദ് ജി മഹീന്ദ്ര, ഫർഹാൻ അക്തർ, ഇഷ അംബാനി, കബീർ ഖാൻ, ഇഷ അംബാനി, കിരൺ റാവു, റാണ ദഗ്ഗുബാട്ടി, റിതേഷ് ദേശ്‌മുഖ്, രോഹൻ സിപ്പി, സിദ്ധാർഥ് റോയ് കപൂർ, വിക്രമാദിത്യ മോട്‌വാനെ, വിശാൽ ഭരദ്വാജ്, സോയ അക്തർ എന്നിവരടങ്ങുന്ന ബോർഡ് അംഗങ്ങളാണ് പ്രിയങ്ക ചോപ്രയെ ഐകകണ്ഠേന നാമനിർദേശം ചെയ്‌തത്.