കേരളം

kerala

ETV Bharat / sitara

'അച്ഛനെ മിസ് ചെയ്യുന്നു' ; വിവാഹ വാര്‍ഷികത്തില്‍ അനുസ്‌മരിച്ച് പ്രിയങ്ക ചോപ്ര - Priyanka Chopra misses father

Priyanka Chopra misses dad : അന്തരിച്ച പിതാവിനെ അനുസ്‌മരിച്ച്‌ പ്രിയങ്ക ചോപ്ര

Priyanka Chopra on parents wedding anniversary  Priyanka Chopra misses dad  Priyanka Chopra misses father  പിതാവിനെ മിസ്‌ ചെയ്‌ത്‌ പ്രിയങ്ക ചോപ്ര
വിവാഹ വാര്‍ഷികത്തില്‍ പിതാവിനെ മിസ്‌ ചെയ്‌ത്‌ പ്രിയങ്ക ചോപ്ര

By

Published : Feb 19, 2022, 6:06 PM IST

Priyanka Chopra misses dad: വാടക ഗർഭധാരണത്തിലൂടെ ഒരു കുഞ്ഞിനെ സ്വീകരിച്ച്‌ ബോളിവുഡ്‌ താരം പ്രിയങ്ക ചോപ്രയും ഭര്‍ത്താവ്‌ നിക്ക്‌ ജോനാസും അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അന്തരിച്ച തന്‍റെ പിതാവിനെ അനുസ്‌മരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ പ്രിയങ്ക ചോപ്ര.

Priyanka Chopra on parents wedding anniversary: തന്‍റെ മാതാപിതാക്കളുടെ വിവാഹ വാര്‍ഷിക ദിനത്തിലെ ഒരു ചിത്രം ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ച്‌ കൊണ്ടാണ് താരം രംഗത്തെത്തിയത്. 'നിങ്ങളുടെ വാർഷികം ഞാൻ എപ്പോഴും ഓർക്കുന്നത് ഇങ്ങനെയാണ്. മിസ് യു ഡാഡ്... ലവ് യു.' -പ്രിയങ്ക ചോപ്ര കുറിച്ചു. ചിത്രത്തില്‍ പിതാവ് അമ്മ ഡോ. മധു അഖൗരി ചോപ്രയ്ക്ക് റോസാപ്പൂവ് സമ്മാനിക്കുന്നത്‌ കാണാം.

വിവാഹ വാര്‍ഷികത്തില്‍ പിതാവിനെ മിസ്‌ ചെയ്‌ത്‌ പ്രിയങ്ക ചോപ്ര

Also Read: അട്ടപ്പാടിക്ക് അഭിമാനമായി മരുതന്‍ ; അഭിനയ മികവിന് അംഗീകാരം

അർബുദ രോഗ ബാധിതനായ പ്രിയങ്കയുടെ പിതാവ്‌ 2013ലാണ് അന്തരിച്ചത്‌. ഇന്ത്യന്‍ ആര്‍മിയില്‍ ഫിസിഷ്യനായിരുന്നു പ്രിയങ്കയുടെ പിതാവ്‌. അദ്ദേഹവുമായി വളരെ ആത്‌മബന്ധമായിരുന്നു താരത്തിന്. 'ഡാഡിയുടെ ലിറ്റിള്‍ ഗേള്‍' എന്ന്‌ പ്രിയങ്ക തന്‍റെ കയ്യില്‍ ടാറ്റുവും ചെയ്‌തിട്ടുണ്ട്‌.

ABOUT THE AUTHOR

...view details