മലയാളി പ്രേക്ഷകര്‍ നെഞ്ചേറ്റിയ ബോബിയും നീനയും ഉണ്ണുണ്ണിയും കൊമ്പൻ മീശക്കാരൻ മാത്യൂസുമൊക്കെ പ്രിയദർശനിലൂടെ തന്നെ ബോളിവുഡില്‍ എത്തുന്നു. ശിൽപ ഷെട്ടി, പരേഷ് റാവൽ, പ്രണിത സുഭാഷ്, അശുതോഷ് റാണ, മീസാന്‍ ജാഫ്രി തുടങ്ങി മികച്ച താരനിരയുമായാണ് പ്രിയദർശൻ ഹിന്ദിയിലേക്ക് മിന്നാരം പകർത്തുന്നത്.
ചിത്രത്തിന്‍റെ റിലീസ് തിയ്യതി പുറത്തുവിട്ടതിന് പിന്നാലെ രസകരമായ ട്രെയ്‌ലര്‍ കൂടി പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. മോഹൻലാലും ഫേസ്ബുക്കിൽ ട്രെയ്‌ലര്‍ പങ്കുവച്ചു. ഫാമിലി എന്‍റർടെയ്‌നർ ചിത്രം ജൂലൈ 23ന് ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തും.
ഹിന്ദിയിൽ ചിരിപ്പിക്കാൻ ശിൽപ ഷെട്ടിയും പരേഷ് റാവലും
ശോഭനയുടെ നീനയെ ഹിന്ദിയിൽ അവതരിപ്പിക്കുന്നത് പ്രണിതയും മോഹൻലാലിന്‍റെ ബോബിയുടെ വേഷം മീസാന്‍ ജാഫ്രിയും ചെയ്യുന്നു. കുടുകുടാ ചിരിപ്പിച്ച ജഗതിയുടെ ഉണ്ണുണ്ണിയായി ഹംഗാമ2ൽ അഭിനയിക്കുന്നത് പരേഷ് റാവൽ ആണ്. ഭാര്യ കഥാപാത്രത്തെ ശില്‍പ ഷെട്ടിയും അവതരിപ്പിക്കുന്നു.