Prithviraj as Biscuit King Rajan Pillai : ഇന്ത്യയിലെ 'ബിസ്‌കറ്റ് കിംഗ്' എന്നറിയപ്പെടുന്ന രാജന്‍ പിള്ളയുടെ ജീവിത കഥ പറയുന്ന പുതിയ വെബ് സീരീസില്‍ അഭിനയിക്കാനൊരുങ്ങി സൂപ്പര്‍ സ്‌റ്റാര്‍ പൃഥ്വിരാജ് സുകുമാരന്‍.
Biscuit King Rajan Pillai life based web series : ബ്രിട്ടാണിയ ഇന്‍ഡസ്‌ട്രീസിലെ നിക്ഷേപകനായിരുന്നു മലയാളിയായ രാജന്‍ പിള്ള. ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിന് വേണ്ടി നിക്ഷേപം നടത്തിയാണ് രാജന്‍ പിള്ള വ്യവസായ ജീവിതം ആരംഭിച്ചത്.
സിംഗപ്പൂരിലെ സാമ്പത്തിക കുറ്റങ്ങള്‍ക്ക് ഇന്ത്യയില്‍ തടവിലാക്കപ്പെട്ട രാജന്‍ പിള്ള ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വെച്ചാണ് മരണമടഞ്ഞത്. 1995ല്‍ തിഹാര്‍ ജയിലില്‍ വെച്ചായിരുന്നു രാജന്‍ പിള്ളയുടെ അന്ത്യം. രാജന്‍ പിള്ളയുടെ മരണത്തെ തുടര്‍ന്നുള്ള വിവാദങ്ങളും അന്വേഷണങ്ങളും ജയില്‍ പരിഷ്‌കരണത്തിന് കാരണമായി.
Prithviraj's web series release on 2022 : രാജന്‍ പിള്ളയായി വേഷമിടുന്ന പൃഥ്വിരാജ് തന്നെയാണ് വെബ് സീരീസ് സംവിധാനം ചെയ്യുക. സരിഗമയുടെ യൂദ്‌ലീ ഫിലിംസ് ആണ് നിര്‍മ്മാണം. 2022 പകുതിയോടെ വെബ് സീരീസ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും.