Prem Chopra and wife tested positive for Covid : പ്രശസ്‌ത ബോളിവുഡ് താരം പ്രേം ചോപ്രക്കും ഭാര്യ ഉമ ചോപ്രക്കും കൊവിഡ്. ഇരുവരും മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് ദിവസത്തിനകം ആശുപത്രി വിടാമെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ നിഗമനം.
Prem Chopra and wife Uma hospitalised : ഡോ.ജലീല്‍ പാര്‍ക്കര്‍ ആണ് പ്രം ചോപ്രയെയും ഭാര്യയെയും ചികിത്സിക്കുന്നത്. മോണോക്ലോണൽ ആന്റിബോഡി കോക്‌ടെയില്‍ സ്വീകരിച്ച് സുഖം പ്രാപിച്ചുവരികയാണ് ഇരുവരും. ഈ പ്രായത്തിലും രണ്ടാളും കൊവിഡില്‍ നിന്നും മുക്തരാകുന്നുണ്ടെന്നും ഒന്നോ രണ്ടോ ദിവസത്തിനകം ആശുപത്രി വിടാമെന്നുമാണ് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത്. 86 വയസാണ് പ്രേം ചോപ്രയ്‌ക്ക്.
Prem Chopra as a villain : ബോളിവുഡിലെ പ്രമുഖ വില്ലന്‍മാരില്‍ ഒരാളാണ് പ്രേം ചോപ്ര. 'ബോബി', 'ദോ രാസ്‌തെ', 'പുരാബ് ഔര്‍ പശ്ചിം', 'കതി പതംഗ്', 'ഭൂല്‍ ബനെ അംഗാരെയ്' തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ പ്രധാന സിനിമകള്‍. അടുത്തിടെ സെയ്‌ഫ് അലി ഖാന്‍, റാണി മുഖര്‍ജി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'ബണ്ടി ഔര്‍ ബബ്ലി 2' യിലാണ് പ്രേം ചോപ്ര ഏറ്റവും ഒടുവിലായി അഭിനയിച്ചത്.