ന്യൂഡല്‍ഹി:രണ്ടാമതും അമ്മയാവാനുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരം കരീന കപൂര്‍. പുതിയ ചിത്രത്തിന്‍റെ സെറ്റില്‍ നിന്നും സഹോദരി കരിഷ്മ കപൂറിനൊപ്പമുള്ള താരത്തിന്‍റെ ചിത്രമാണ് ബി-ടൗണിലെ പുതിയ ചര്‍ച്ചാ വിഷയം. വെള്ള ടീഷര്‍ട്ടില്‍ കരിഷ്മക്കൊപ്പം ട്വിന്നിങ് ചെയ്യുന്ന കരീന മേക്കപ്പിനായി കണ്ണാടിക്ക് മുന്നിലിരിക്കുന്നതാണ് ചിത്രം. സഹോദരിക്കൊപ്പം ജോലി ചെയ്യുന്നത് ഏറ്റവും മികച്ചതാണെന്ന അടിക്കുറിപ്പോടെയാണ് കരിഷ്മ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
കുഞ്ഞതിഥിക്കായി കാത്തിരിപ്പ്; കരിഷ്മക്കൊപ്പം കരീനയുടെ ചിത്രം - karisma kapoor
അഞ്ച് മാസം ഗര്‍ഭിണിയായ കരീന സഹോദരി കരിഷ്മക്കൊപ്പം പുതിയ ചിത്രത്തിന്‍റെ ചിത്രീകരണ തിരക്കിലാണ്.
കുഞ്ഞതിഥിക്കായി കാത്തിരിപ്പ്; കരിഷ്മക്കൊപ്പം കരീനയുടെ ചിത്രം
ഭര്‍ത്താവ് സെയ്‌ഫ് അലിഖാന്‍റെ പിറന്നാള്‍ ദിനത്തിലാണ് ഗര്‍ഭിണിയാണെന്ന് കരീന സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. അഞ്ച് മാസം ഗര്‍ഭിണിയായ താരത്തിന്‍റെ ഡയറ്റിങ്ങും മെറ്റേണിറ്റി ഫാഷനും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.