പൂജ ഹെഗ്ഡെയുടെ പിറന്നാള്‍ ദിനത്തില്‍ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ട് 'രാധേശ്യാം' ടീം
പ്രഭാസിന്‍റെ ഇരുപതാം ചിത്രമായ രാധേശ്യാമില്‍ പ്രേരണയെന്ന നായിക കഥാപാത്രത്തെയാണ് പൂജ ഹെഗ്‌ഡെ അവതരിപ്പിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തിറക്കിയിരുന്നു
കഴിഞ്ഞ ദിവസം 30 ആം പിറന്നാള്‍ ആഘോഷിച്ച തെന്നിന്ത്യന്‍ യുവനടി പൂജ ഹെഗ്ഡേയ്ക്ക് ജന്മദിന സമ്മാനമായി ബര്‍ത്ത്‌ഡേ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് 'രാധേശ്യാം' അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ നായകന്‍ പ്രഭാസാണ് സ്പെഷ്യല്‍ പോസ്റ്റര്‍ അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ പേജിലൂടെ പുറത്തിറക്കിയത്. പൂജ ഹെഗ്‌ഡെയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രഭാസിന്‍റെ ഇരുപതാം ചിത്രമായ രാധേശ്യാമില്‍ പ്രേരണയെന്ന നായിക കഥാപാത്രത്തെയാണ് പൂജ ഹെഗ്‌ഡെ അവതരിപ്പിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തിറക്കിയിരുന്നു. പ്രമുഖ സംവിധായകന്‍ രാധാകൃഷ്ണ കുമാറാണ് ചിത്രത്തിന്‍റെ സംവിധായകന്‍. പുതിയ പോസ്റ്ററില്‍ പച്ച നിറത്തിലുള്ള നീളമുള്ള വസ്ത്രധാരിയായാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. പ്രമുഖ നിര്‍മാണ കമ്പനിയായ ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.