Radha Shyam malayalam song released : പ്രഭാസ്-പൂജ ഹെഗ്‌ഡെ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം 'രാധേ ശ്യാമിലെ' പുതിയ ഗാനം പുറത്ത്. ചിത്രത്തിലെ 'മലരോട് സായമെ' എന്ന് തുടങ്ങുന്ന മലയാള ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ജോ പോളിന്‍റെ വരികള്‍ക്ക് ജസ്‌റ്റിന്‍ പ്രഭാകരന്‍റെ സംഗീതത്തില്‍ സൂരജ് സന്തോഷ് ആണ് ഗാനാലാപനം.
Radha Shyam hindi song trending : കഴിഞ്ഞ ദിവസം ഈ ഗാനത്തിന്‍റെ ഹിന്ദി വേര്‍ഷന്‍ പുറത്തിറങ്ങിയിരുന്നു. 'ആഷിഖി ആ ഗയി' എന്ന ഗാനം നിമിഷ നേരം കൊണ്ട് ആരാധകര്‍ ഏറ്റെടുത്തിരുന്നു. 3.12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തില്‍ പ്രഭാസും പൂജ ഹെഗ്‌ഡെയും തമ്മിലുള്ള പ്രണയ നിമിഷങ്ങളാണ് ദൃശ്യമാവുക. ഹിന്ദി പതിപ്പ് ഇപ്പോള്‍ ട്രെന്‍ഡിങിലും ഇടംപിടിച്ചിരിക്കുകയാണ്. ഒരു ദിവസം കൊണ്ട് 2,26,98,637 കാഴ്‌ച്ചക്കാരുമായി ഗാനം ട്രെന്‍ഡിങില്‍ രണ്ടാം സ്ഥാനം പിടിച്ചിരിക്കുകയാണ്.
Radha Shyam cast and crew : പ്രഭാസ്, പൂജ ഹെഡ്‌ഗെ എന്നിവരെ കൂടാതെ സത്യ രാജ്, ജഗപതി ബാബു, സച്ചിന്‍ ഖേദേക്കര്‍, മുരളി ഷര്‍മ്മ, പ്രിയദര്‍ശി പുളികൊണ്ട, ഭാഗ്യശ്രീ, കുനാല്‍ റോയ് കപൂര്‍, റിദ്ദി കുമാര്‍, സാഷ ചേട്രി, സത്യന്‍ തുടങ്ങിയവരും വേഷമിടുന്നു.