പാന്‍ ഇന്ത്യന്‍ നായകന്‍ പ്രഭാസിന്‍റെ വരാനിരിക്കുന്ന റൊമാന്‍റിക് സിനിമ രാധേശ്യാമിന്‍റെ മഹാശിവരാത്രി സ്പെഷ്യല്‍ പോസ്റ്റര്‍ റിലീസ് ചെയ്‌തു. മഞ്ഞുപൊഴിയുന്ന വീഥിയില്‍ പ്രണയാര്‍ദ്രരായി കിടക്കുന്ന നായകന്‍ പ്രഭാസും നായിക പൂജ ഹെഗ്‌ഡെയുമാണ് പോസ്റ്ററിലുള്ളത്. ഒരിടവേളയ്‌ക്ക് ശേഷമാണ് റൊമാന്‍റിക് ഹീറോ പരിവേഷത്തില്‍ പ്രഭാസ് എത്താന്‍ പോകുന്നത്. മനോഹരമായ ഒരു പ്രണയമായിരിക്കും സിനിമ പറയുകയെന്ന് പ്രണയദിനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറും മുമ്പ് റിലീസ് ചെയ്‌ത പോസ്റ്ററുകളും വ്യക്തമാക്കിയിരുന്നു. പ്രഭാസിനോടൊപ്പം ആദ്യമായാണ് പൂജ ഹെഗ്‌ഡെ സിനിമ ചെയ്യുന്നത്. ചിത്രത്തിന്‍റെ സ്വഭാവത്തെ അടിവരയിടുകയാണ് ഒരു പോസ്റ്ററുകളും. മലയാളമടക്കം നിരവധി ഭാഷകളിലാണ് സിനിമ ഒരുങ്ങുന്നത്. റോമിലെയും ഇറ്റലിയിലെയും അതിമനോഹരമായ ദൃശ്യ ഭംഗിയും സിനിമയുെട ഭാഗമായിട്ടുണ്ട്.
മഹാശിവരാത്രി ആശംസകളുമായി 'രാധേ ശ്യാം' പുതിയ പോസ്റ്റര്‍ - Radhe Shyam poster out now
രാധേശ്യാമിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രാധാ കൃഷ്ണ കുമാറാണ്. യുവി ക്രിയേഷന്‍സിന്‍റെ ബാനറില്‍ വംശിയും പ്രമോദും ചേര്‍ന്നാണ് നിര്‍മാണം
കഴിഞ്ഞ പ്രണയ ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ടീസറും നേരത്തെയിറങ്ങിയ മോഷന്‍ പോസ്റ്ററും എല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഒരു വലിയ ഇടവേളയ്‌ക്ക് ശേഷമാണ് പ്രഭാസ് മുഴുനീള പ്രണയ നായകനായി ഒരു സിനിമ വരാന്‍ പോകുന്നത്. തികച്ചും വേറിട്ട ഒരു സിനിമാനുഭവമാകും രാധേശ്യാം നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്. ജൂലൈ 30ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് സിനിമാപ്രേമികളിപ്പോള്‍. രാധേശ്യാമിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രാധാ കൃഷ്ണ കുമാറാണ്. യുവി ക്രിയേഷന്‍സിന്‍റെ ബാനറില്‍ വംശിയും പ്രമോദും ചേര്‍ന്നാണ് നിര്‍മാണം.