രാമായണത്തിലെ രാമ-രാവണ യുദ്ധം പ്രമേയമാക്കി ഒരുക്കുന്ന ത്രീഡി ചിത്രം 'ആദിപുരുഷി'ന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. പ്രഭാസ്, സെയ്‌ഫ് അലി ഖാൻ എന്നിവർ മുഖ്യവേഷത്തിലെത്തുന്ന ബഹുഭാഷാ ചിത്രം 2022 ഓഗസ്റ്റ് 11ന് പ്രദർശനത്തിനെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
പ്രഭാസിന്‍റെ 'ആദിപുരുഷ്' 2022ൽ തിയേറ്ററുകളിൽ - rama story by prabhas news
2022 ഓഗസ്റ്റ് 11ന് തെലുങ്കു, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി ചിത്രം പുറത്തിറങ്ങും.
അടുത്ത വർഷം ജനുവരിയിൽ ആദിപുരുഷിന്‍റെ ചിത്രീകരണം ആരംഭിക്കും. ഇപ്പോൾ ചിത്രം പ്രീ- പ്രൊഡക്ഷൻ ഘട്ടത്തിലാണ്. തന്‍ഹാജി: ദി അണ്‍സങ് വാരിയര്‍ എന്ന ചിത്രത്തിന്‍റെ സംവിധായകൻ ഓം റൗട്ടാണ് സംവിധായകൻ. ചിത്രത്തിൽ രാമനായി പ്രഭാസ് എത്തുമ്പോൾ സെയ്‌ഫ് അലി ഖാൻ പ്രതിനായകവേഷം രാവണനെ അവതരിപ്പിക്കും.
ടീ- സീരിസ് ഫിലിംസിന്‍റെയും റെട്രോഫൈല്‍സിന്‍റെയും ബാനറില്‍ ഭൂഷണ്‍ കുമാർ, കൃഷ്ണകുമാർ, സംവിധായകൻ ഓം റൗട്ട് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. തെലുങ്കു, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ആദിപുരുഷ് പുറത്തിറങ്ങുന്നത്.