ബോളിവുഡിലെ പ്രണയജോഡികളായ രണ്‍ബീര്‍ കപൂറും നടി ആലിയ ഭട്ടും അവധി ആഘോഷിക്കാനായി മാലിദ്വീപിലേക്ക് വിമാനം കയറി. ഇരുവരും മുംബൈ വിമാനത്താവളത്തില്‍ എത്തിയതിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായി. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന ആലിയയ്‌ക്ക് ദിവസങ്ങള്‍ക്ക് മുമ്പാണ് രോഗമുക്തി കൈവന്നത്. സഞ്ജയ് ലീല ബൻസാലി ചിത്രം ഗംഗുഭായ് കത്തിയാവാഡിയയുടെ ചിത്രീകരണത്തിനിടെയാണ് താരം കൊവിഡ് ബാധിതയായത്.
പോസ്റ്റ് കൊവിഡ് ആഘോഷിക്കാന്‍ മാലിദ്വീപിലേക്ക് പറന്ന് ആലിയയും രണ്‍ബീറും - Ranbir Kapoor Alia Bhatt
ആലിയ ഭട്ടും രണ്‍ബീറും മുംബൈ വിമാനത്താവളത്തില്‍ എത്തിയതിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായി.
പോസ്റ്റ് കൊവിഡ് ആഘോഷിക്കാന്‍ മാലിദ്വീപിലേക്ക് പറന്ന് ആലിയയും രണ്‍ബീറും
Also read: അതീവസുരക്ഷയോടെ കൊവിഡിനിടയിൽ ഓസ്‌കർ
ആലിയയ്‌ക്ക് കൊവിഡ് ബാധിക്കും മുമ്പ് രണ്‍ബീറിനും സ്ഥിരീകരിച്ചിരുന്നു. പോസ്റ്റ് കൊവിഡ് ആഘോഷങ്ങള്‍ക്കായുള്ള ഇരുവരുടെയും മാലിദ്വീപ് യാത്രയ്‌ക്ക് ആരാധകരും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. വെള്ള നിറത്തിലുള്ള മാച്ചിങ് വസ്ത്രങ്ങളാണ് താരജോഡികള്‍ അണിഞ്ഞിരുന്നത്. ബ്രഹ്മാസ്‌ത്രയാണ് ഇനി റിലീസ് ചെയ്യാനുള്ള ഇരുവരുടെയും പുതിയ സിനിമ.