ലോക്ക് ഡൗൺ ലംഘനം; നടി പൂനം പാണ്ഡെക്കെതിരെ കേസെടുത്തു - national disaster act
ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരം കഴിഞ്ഞ ദിവസം രാത്രിയാണ് പൂനം പാണ്ഡെക്കെതിരെ മുംബൈ പൊലീസ് കേസെടുത്തത്
പാണ്ഡെക്കെതിരെ കേസ്
മുംബൈ: ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ചതിന് ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരം കഴിഞ്ഞ ദിവസം രാത്രിയാണ് താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തത്. കൊവിഡ് ജാഗ്രതാ നിർദേശങ്ങൾ ലംഘിച്ചതിന് പൂനം പാണ്ഡെയുടെ കാറും മുംബൈ മറൈൻ ഡ്രൈവ് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.