നടി പൂജ ഹെഗ്ഡെ കൊവിഡ് മുക്തയായി. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു താരം. സോഷ്യല്‍മീഡിയ പേജുകള്‍ വഴി പൂജ തന്നെയാണ് കൊവിഡ് പരിശോധന ഫലം നെഗറ്റീവായ വിവരം പുറത്തുവിട്ടത്. 'നിങ്ങള്‍ നല്‍കിയ സ്നേഹത്തിന് ഒരുപാട് നന്ദി. ഞാന്‍ പഴയ ജീവിതത്തിലേക്ക് തിരിച്ച് വന്നിരിക്കുന്നു. കൊറോണയെ ചവിട്ടി പുറത്താക്കിയതിനാല്‍ പരിശോധന ഫലം നെഗറ്റീവാണ്. നിങ്ങളുടെ സ്നേഹം കൂടുതല്‍ ഊര്‍ജം പകരുന്നു. എല്ലാവരും സുരക്ഷിതരായിരിക്കുക...' പുതിയ ഫോട്ടോ കൂടി പങ്കുവെച്ചുകൊണ്ട് പൂജ കുറിച്ചു.
'കൊറോണയെ ചവിട്ടി പുറത്താക്കി...' കൊവിഡ് ഭേദമായ സന്തോഷം പങ്കുവെച്ച് പൂജ ഹെഗ്ഡെ - Pooja Hegde tests negative
ഏപ്രില്‍ 26ന് ആണ് കൊവിഡ് സ്ഥിരീകരിച്ച വിവരം പൂജ പുറത്തുവിട്ടത്. രോഗം സ്ഥിരീകരിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ നല്‍കിയ പിന്തുണയ്‌ക്കും സോഷ്യല്‍മീഡിയ വഴി നന്ദി അറിയിച്ചിട്ടുണ്ട് പൂജ ഹെഗ്ഡെ
'കൊറോണയെ ചവിട്ടി പുറത്താക്കി...' കൊവിഡ് ഭേദമായ സന്തോഷം പങ്കുവെച്ച് പൂജ ഹെഗ്ഡെ
ഏപ്രില്‍ 26ന് ആണ് കൊവിഡ് സ്ഥിരീകരിച്ച വിവരം പൂജ പുറത്തുവിട്ടത്. പ്രഭാസിനൊപ്പം പൂജ നായികയായി എത്തുന്ന രാധേ ശ്യാം എന്ന പ്രണയചിത്രത്തിന്‍റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് നടി ഇപ്പോള്‍. അഞ്ച് ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തുന്ന സിനിമയുടെ റിലീസിങ് തിയ്യതി ജൂലൈ 30 ആണ്. ഈ പിരിയഡ് റൊമാന്‍റിക് ഡ്രാമ സംവിധാനം ചെയ്യുന്നത് രാധാകൃഷ്ണ കുമാറാണ്. തമിഴ് സിനിമ ദളപതി 65ലും പൂജയാണ് നായിക.
Also read: ബോളിവുഡ് എഡിറ്റര്‍ അജയ് ശര്‍മ കൊവിഡ് ബാധിച്ച് മരിച്ചു