കേരളം

kerala

ETV Bharat / sitara

പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കേണ്ട രീതി, പൂജ ഹെഗ്‌ഡെ പറയുന്നു - പൂജ ഹെഗ്ഡെ കൊവിഡ്

കൊവിഡ് സ്ഥിരീകരിച്ചതിനുശേഷം ഡോക്ടര്‍ ഇതേക്കുറിച്ച്‌ പറഞ്ഞുതരുന്നതുവരെ തനിക്കും പള്‍സ് ഓക്‌സിമീറ്ററിന്‍റെ ഉപയോ​ഗം അറിയില്ലായിരുന്നെന്നും പൂജ പറയുന്നു. കൂടാതെ ഓക്‌സിജന്‍ പരിശോധിക്കുന്നതിന്‍റെ ഓരോ ഘട്ടവും പൂജ വീഡിയോയില്‍ കാണിച്ചുതരുന്നുമുണ്ട്

Pooja Hegde teaches how to use a Pulse Oximeter  പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കേണ്ട രീതി, പൂജ ഹെഗ്‌ഡെ പറയുന്നു  Pooja Hegde covid related news  Pooja Hegde films news  Pooja Hegde radhe shyam movie  പൂജ ഹെഗ്ഡെ കൊവിഡ് വാര്‍ത്തകള്‍  പൂജ ഹെഗ്ഡെ കൊവിഡ്  പൂജ ഹെഗ്ഡെ പള്‍സ് ഓക്‌സിമീറ്റര്‍
പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കേണ്ട രീതി, പൂജ ഹെഗ്‌ഡെ പറയുന്നു

By

Published : May 15, 2021, 7:24 PM IST

കൊവിഡ് വ്യാപനം ഉയരുന്നതിനൊപ്പം ഗുരുതരമല്ലാത്ത രോഗികളില്‍ പലരും വീട്ടില്‍ തന്നെയാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശ പ്രകാരം ശ്വാസതടസം നേരിടുന്നവര്‍ വീട്ടില്‍ പള്‍സ് ഓക്‌സി മീറ്ററും ഉപയോഗിക്കേണ്ടതുണ്ട്. രക്തത്തിലെ ഓക്‌സിജന്‍റെ അളവ് മനസിലാക്കാനാണ് ഓക്‌സി മീറ്റര്‍ ഉപയോഗിക്കുന്നത്. ഇപ്പോള്‍ കൃത്യമായി എങ്ങനെ ഓക്‌സി മീറ്റര്‍ ഉപയോഗിക്കാമെന്ന് ചെറിയ ടൂടോറിയല്‍ വീഡിയോയിലൂടെ പറഞ്ഞ് തന്നിരിക്കുകയാണ് നടി പൂജ ഹെഗ്‌ഡെ. കൊവിഡിനെ നേരിട്ട തന്‍റെ സ്വന്തം അനുഭവം പങ്കുവെച്ചാണ് നടി ഇക്കാര്യം ആരാധകര്‍ക്കായി വിവരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനുശേഷം ഡോക്ടര്‍ ഇതേക്കുറിച്ച്‌ പറഞ്ഞുതരുന്നതുവരെ തനിക്കും പള്‍സ് ഓക്‌സിമീറ്ററിന്‍റെ ഉപയോ​ഗം അറിയില്ലായിരുന്നെന്നും പൂജ പറയുന്നു.

ഓക്‌സിമീറ്റര്‍ ഉപയോഗിക്കും മുമ്പ് നെയില്‍ പോളിഷ് പൂര്‍ണമായും നീക്കിക്കളയുകയാണ് ആദ്യം ചെയ്യേണ്ടത്. പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോ​ഗിക്കുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് വിശ്രമിക്കണം. ചൂണ്ടുവിരലോ നടുവിരലോ ഘടിപ്പിച്ചശേഷം നെഞ്ചോട് ചേര്‍ത്ത് ഒരു മിനിറ്റോളം വെച്ച്‌ ഓക്‌സിജന്‍ ലെവല്‍ പരിശോധിക്കണം. കൂടാതെ ഓക്‌സിജന്‍ പരിശോധിക്കുന്നതിന്‍റെ ഓരോ ഘട്ടവും പൂജ വീഡിയോയില്‍ കാണിച്ചുതരുന്നുമുണ്ട്.

ഏപ്രില്‍ 26ന് കൊവിഡ് സ്ഥിരീകരിച്ച പൂജ ദിവസങ്ങളോളം സ്വയം ക്വാറന്‍റൈനില്‍ കഴിഞ്ഞ ശേഷം മെയ് അഞ്ചിനാണ് കൊവിഡ് മുക്തയായത്. പ്രഭാസിനൊപ്പം പൂജ നായികയായി എത്തുന്ന രാധേ ശ്യാം എന്ന പ്രണയചിത്രത്തിന്‍റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് നടി ഇപ്പോള്‍. അഞ്ച് ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തുന്ന സിനിമയുടെ റിലീസിങ് തിയ്യതി ജൂലൈ 30 ആണ്. ഈ പിരിയഡ് റൊമാന്‍റിക് ഡ്രാമ സംവിധാനം ചെയ്യുന്നത് രാധാകൃഷ്ണ കുമാറാണ്. തമിഴ് സിനിമ ദളപതി 65ലും പൂജയാണ് നായിക.

Also read: വേലനില്‍ 'കട്ട മമ്മൂക്ക ഫാനായി' സൂരി

ABOUT THE AUTHOR

...view details