എറണാകുളം: സണ്ണി ലിയോണിയുടെ വിദേശയാത്രകൾ തടയാനാവില്ലെന്ന് ഹൈക്കോടതി. കോടതി അനുമതിയോടെ മാത്രമേ വിദേശത്ത് പ്രോഗ്രാം നടത്താവൂ എന്ന് നിർദേശിക്കണമെന്ന ആവശ്യം കേരള ഹൈക്കോടതി തള്ളി. സണ്ണി ലിയോണിക്കെതിരെ വഞ്ചനാക്കേസിന് പരാതി നൽകിയ പെരുമ്പാവൂർ സ്വദേശി ഷിയാസിന്‍റെ ഹർജിയാണ് കോടതി തള്ളിയത്.
സണ്ണി ലിയോണിയുടെ വിദേശയാത്രകൾ തടയാനാവില്ലെന്ന് ഹൈക്കോടതി - sunny leone not to attend programmes abroad news
കോടതി അനുമതിയോടെ മാത്രമേ വിദേശത്ത് പ്രോഗ്രാം നടത്താവൂ എന്ന് നിർദേശിക്കണമെന്ന പെരുമ്പാവൂർ സ്വദേശി ഷിയാസിന്‍റെ ഹർജി കോടതി തള്ളി.

സണ്ണി ലിയോണിയുടെ വിദേശയാത്രകൾ തടയാനാവില്ലെന്ന് ഹൈക്കോടതി
സണ്ണി ലിയോണിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഷിയാസ് ഈ ആവശ്യം ഉന്നയിച്ചത്. അതേ സമയം, മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് കോടതി അടുത്ത മാസം എട്ടാം തിയതിയിലേയ്ക്ക് മാറ്റി.
കൂടുതൽ വായനക്ക്:വഞ്ചനാ കേസ്; സണ്ണി ലിയോണിയുമായി കരാറുകൾ നിലവിലില്ലെന്ന് ക്രൈംബാഞ്ച്