കേരളം

kerala

ETV Bharat / sitara

ഗായകന്‍ കുമാര്‍ സാനുവിന് കൊവിഡ് സ്ഥിരീകരിച്ചു - Kumar Sanu tests COVID-19 positive

വ്യാഴാഴ്ചയാണ് ഗായകന്‍ കുമാര്‍ സാനുവിന് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് ഫേസ്‌ബുക്ക് പോസ്റ്റ്

Playback singer Kumar Sanu tests COVID-19 positive  ഗായകന്‍ കുമാര്‍ സാനുവിന് കൊവിഡ് സ്ഥിരീകരിച്ചു  കുമാര്‍ സാനുവിന് കൊവിഡ് സ്ഥിരീകരിച്ചു  കുമാര്‍ സാനു  ഗായകന്‍ കുമാര്‍ സാനു  Kumar Sanu tests COVID-19 positive  Playback singer Kumar Sanu
ഗായകന്‍ കുമാര്‍ സാനുവിന് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Oct 16, 2020, 12:12 PM IST

മുംബൈ: ബോളിവുഡ് ഗായകന്‍ കുമാര്‍ സാനുവിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്‍റെ ഓദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം പുറത്തുവന്നത്. 'നിര്‍ഭാഗ്യവശാല്‍ സാനുദയ്ക്ക് കൊറോണ പോസിറ്റീവാണെന്ന് കണ്ടെത്തി. എല്ലാവരും അദ്ദേഹത്തിന്‍റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കണം' എന്നായിരുന്നു ഫേസ്‌ബുക്കിലെ കുറിപ്പ്. ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ നിരവധി പേരാണ് പ്രിയഗായകന്‍ വേഗം സുഖം പ്രാപിക്കുന്നതിനായി പ്രാര്‍ഥനകളുമായി എത്തിയത്. അതേസമയം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചോ എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ABOUT THE AUTHOR

...view details