അവതാരിക, അഭിനേത്രി, ഗായിക തുടങ്ങിയ നിലകളിലെല്ലാം കഴിവ് തെളിയിച്ച് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളായി മാറിയ പേര്‍ളി മാണി ലുഡോ എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രതികരണമാണ് മലയാളി പ്രേക്ഷകരില്‍ നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്. തന്നെ സ്നേഹിക്കുന്ന തന്‍റെ പ്രിയപ്പെട്ട നാട്ടുകാര്‍ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് പേര്‍ളി മാണി. ട്രെയിലറിന് താഴെ വന്ന കമന്‍റുകള്‍ വായിച്ചപ്പോള്‍ സന്തോഷം കൊണ്ട് അറിയാതെ കണ്ണുകള്‍ നിറഞ്ഞുവെന്നും മലയാളി പ്രേക്ഷകര്‍ നല്‍കുന്ന സ്നേഹത്തിന് എത്ര നന്ദി പറഞ്ഞാലും തീരില്ലെന്നും പേര്‍ളി സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
ലുഡോ ട്രെയിലര്‍ സ്വീകരിച്ച മലയാളി പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് പേര്‍ളി മാണി - Pearly Mani thanked the Malayalee audience
ട്രെയിലറിന് താഴെ വന്ന കമന്‍റുകള്‍ വായിച്ചപ്പോള്‍ സന്തോഷം കൊണ്ട് അറിയാതെ കണ്ണുകള്‍ നിറഞ്ഞുവെന്നും മലയാളി പ്രേക്ഷകര്‍ നല്‍കുന്ന സ്നേഹത്തിന് എത്ര നന്ദി പറഞ്ഞാലും തീരില്ലെന്നും പേര്‍ളി സോഷ്യല്‍മീഡിയയില്‍ കുറിച്ചു

ലുഡോ ട്രെയിലര്‍ സ്വീകരിച്ച മലയാളി പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് പേര്‍ളി മാണി
അഭിഷേക് ബച്ചനും ആദിത്യറോയ് കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് അനുരാഗ് ബസുവാണ്. ഡാര്‍ക്ക് കോമഡി പരീക്ഷണ ചിത്രമാണ് ലുഡോ. രാജ്‌കുമാര്‍ റാവു, പങ്കജ് ത്രിപാദി, സന്യ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, രോഹിത് സറഫ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ഓടിടി റിലീസായാണ് ചിത്രം എത്തുന്നത്. 190 രാജ്യങ്ങളില്‍ നവംബര്‍ 12ന് നെറ്റ്ഫ്‌ളിക്‌സ് വഴി ചിത്രം റിലീസ് ചെയ്യും. ഒരു മലയാളി നഴ്‌സിന്‍റെ വേഷമാണ് പേര്‍ളി ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്.