കേരളം

kerala

ETV Bharat / sitara

ഞാനും ദാദയും: അനുരാഗ് ബസുവിനൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെച്ച് പേളി മാണി - അനുരാഗ് ബസുവിനൊപ്പമുള്ള അനുഭവങ്ങൾ പേളി വാർത്ത

ലുഡോയിൽ താൻ എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്‌തിട്ടുണ്ടെങ്കിൽ അതിന് കാരണം അനുരാഗ് ബസുവാണെന്നും സംവിധായകന്‍റെ ഭാര്യയും അതുപോലെ സവിശേഷമായ വ്യക്തിത്വമാണെന്നും പേളി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിവരിച്ചു.

പേളി മാണി ലുഡോ വാർത്ത  അനുരാഗ് ബസു പേളി വാർത്ത  ludo film director anurag basu news  pearle maaney shares her experience anurag basu news  ludo pearle maaney film news  ഞാനും ദാദയും വാർത്ത  അനുരാഗ് ബസുവിനൊപ്പമുള്ള അനുഭവങ്ങൾ പേളി വാർത്ത  me and dada pearle news
അനുരാഗ് ബസുവിനൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെച്ച് പേളി മാണി

By

Published : Nov 17, 2020, 7:40 PM IST

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമായ പേളി മാണി അഭിനയിച്ച ബോളിവുഡ് ചിത്രം ലുഡോ പുറത്തിറങ്ങി മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിൽ നടിയുടെ പ്രകടനവും നല്ല അഭിപ്രായം നേടി. അനുരാഗ് ബസു എന്ന പ്രശസ്‌ത സംവിധായകന്‍റെ ചിത്രത്തിൽ ഭാഗമായതിലും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിലുമുള്ള സന്തോഷം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പങ്കുവെക്കുകയാണ് നടി പേളി മാണി. "ഞാനും ദാദയും" എന്ന ടൈറ്റിൽ എഴുതിയാണ് നടി തന്‍റെ അനുഭവങ്ങൾ പങ്കുവെക്കുന്നത്.

"ഞാനും ദാദയും. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചത് മനോഹരമായ പഠന അനുഭവമായിരുന്നു. ലുഡോയില്‍ ഞാൻ എന്തെങ്കിലും നല്ലത് ചെയ്‌തെങ്കില്‍ അതിന്‍റെ മുഴുവൻ ക്രെഡിറ്റും അയാൾക്കാണ്. കാരണം, ചിത്രത്തിന്‍റെ ഓരോ യാത്രയിലും അദ്ദേഹമാണ് എന്നെ നയിച്ചത്."

അനുരാഗ് ബസുവിലൂടെ കൂടുതൽ പഠിക്കാനായെന്നും ചിത്രത്തിലെ ഓരോരുത്തരെയും കുടുംബാംഗമായാണ് അദ്ദേഹം പരിഗണിച്ചതെന്നും പേളി പറഞ്ഞു. "സെറ്റിലെ എല്ലാവരെയും കുടുംബത്തെപോലെ പരിഗണിക്കുന്നതാണ് അദ്ദേഹത്തില്‍ ഞാൻ കാണുന്ന ഏറ്റവും വലിയ സവിശേഷത. അദ്ദേഹവുമായുള്ള ഓരോ സംഭാഷണവും പുതിയ അറിവുകളായിരുന്നു. അദ്ദേഹത്തെ കണ്ടുമുട്ടിയതിലും അടുത്തറിയാൻ കഴിഞ്ഞതിലും നന്ദിയുണ്ട്."

അനുരാഗ് ബസുവിനെ പോലെ സംവിധായകന്‍റെ ഭാര്യയും തനിക്ക് എത്രത്തോളം പ്രിയങ്കരമാണെന്നത് പേളി മാണി വിശദീകരിച്ചു. "സ്വര്‍ണത്തിന്‍റെ ഹൃദയമുള്ള, അദ്ദേഹത്തിന്‍റെ മനോഹരിയായ ഭാര്യക്ക് എന്‍റെ ആലിംഗനം. ദാദയിൽ ഏറ്റവും ഇഷ്‍ടപ്പെട്ടത് എന്താണെന്ന് ഒരു അഭിമുഖത്തില്‍ ആരോ ചോദിച്ചിരുന്നു. അത് അദ്ദേഹത്തിന്‍റെ ഭാര്യ താനി മാഡം ആണ്. അത്രത്തോളം ഞാൻ അവരെ സ്‍നേഹിക്കുന്നു. എന്തായാലും ഇത് എന്‍റെ നന്ദി അറിയിച്ചുള്ള കുറിപ്പാണ്," പേളി മാണി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details