കേരളം

kerala

സുശാന്ത് സിംഗിന്‍റെ മരണം അന്വേഷിക്കാന്‍ മുംബൈയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ക്വാറന്‍റൈനിലാക്കി

By

Published : Aug 3, 2020, 1:40 PM IST

ബിഹാറില്‍ നിന്നും മഹാരാഷ്ട്ര പൊലീസിനെ സഹായിക്കാനെത്തിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ബിനയ് തിവാരിയെയാണ് മുംബൈ കോര്‍പറേഷന്‍ നിര്‍ബന്ധിത ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചത്

സുശാന്ത് സിങ് കേസ്  സുശാന്ത് സിങ് കേസ് ബിഹാര്‍ പൊലീസ്  മുംബൈയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ക്വാറന്‍റൈനിലാക്കി  ബോളിവുഡ് നടന്‍ സുശാന്ത് സിങ്  forcibly quarantined' in Mumbai
സുശാന്ത് സിങ് കേസ് അന്വേഷിക്കാന്‍ മുംബൈയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ക്വാറന്‍റൈനിലാക്കി

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കാന്‍ മുംബൈയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ കോര്‍പറേഷന്‍ നിര്‍ബന്ധിത ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചു. ബിഹാറില്‍ നിന്നും മഹാരാഷ്ട്ര പൊലീസിനെ സഹായിക്കാനെത്തിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ബിനയ് തിവാരിയെയാണ് മുംബൈ കോര്‍പറേഷന്‍ നിര്‍ബന്ധിത ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചത്. ഉദ്യോഗസ്ഥനെ നിര്‍ബന്ധിച്ചാണ് കോര്‍പറേഷന്‍ ക്വറന്‍റൈനില്‍ പ്രവേശിപ്പിച്ചതെന്ന് ബിഹാര്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡേ ഐ.പി.എസ് ട്വീറ്റ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥന് ഐ.പി.എസ് മെസില്‍ നല്‍കേണ്ട താമസം നിഷേധിച്ചുവെന്നും ഡിജിപി ട്വീറ്റില്‍ കുറിച്ചു.

മാധ്യമപ്രവര്‍ത്തകരെ കണ്ട ശേഷം ജോലിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങവെയാണ് മുംബൈ കോര്‍പറേഷന്‍റെ ഉദ്യോഗസ്ഥരെത്തി തിവാരിയുടെ കയ്യില്‍ ക്വാറന്‍റൈന്‍ സീല്‍ പതിപ്പിച്ചത്. രാത്രിയോടെ തന്നെ എസ്.പിയെ ഗോറെഗാവിലെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി. എന്നാല്‍ കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായാണ് ക്വാറന്‍റൈനിലാക്കിയതെന്നാണ് കോര്‍പറേഷന്‍ അധികൃതരുടെ വിശദീകരണം. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തെ മുംബൈയിലെത്തിയ പൊലീസ് സംഘത്തിന് വാഹനം പോലും നല്‍കുന്നില്ലെന്നും സംഘം ഇപ്പോഴും യാത്ര ചെയ്യുന്നത് ഓട്ടോറിക്ഷയിലാണെന്നും ബിഹാര്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. സുശാന്തിന്‍റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുംബൈ പൊലീസ് നല്‍കിയിട്ടില്ല. ഇതിനിടയിലാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ നിര്‍ബന്ധിത ക്വാറന്‍റൈനിലാക്കിയിരിക്കുന്നത്.

ABOUT THE AUTHOR

...view details