മഹാരാഷ്ട്ര:പ്രശസ്ത ബോളിവുഡ് നടന്‍ പരേഷ് റാവലിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് വാക്സിന്‍ സ്വീകരിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹം കൊവിഡ് പോസിറ്റീവാകുന്നത്. ട്വിറ്ററിലൂടെയാണ് റാവൽ കൊവിഡ് പോസിറ്റീവായ കാര്യം അറിയിച്ചത്. കഴിഞ്ഞ പത്ത് ദിവസങ്ങൾകിടയിൽ താനുമായി ബന്ധപ്പെട്ടവരെല്ലാം കൊവിഡ് ടെസ്റ്റ് ചെയ്യണമെന്ന് റാവൽ സമൂഹമാധ്യമമായ ട്വിറ്ററിൽ കുറിച്ചു.
ബോളിവുഡ് നടന്‍ പരേഷ് റാവലിന് കൊവിഡ് - കൊവിഡ്
65കാരനായ നടന്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് പോസിറ്റീവാകുന്നത്

ബോളിവുഡ് നടന്‍ പരേഷ് റാവലിന് കൊവിഡ്
താരം കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്ന ചിത്രങ്ങളെല്ലാം സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. കാർത്തിക് ആര്യന്‍, രൺബീർ കപൂർ, രോഹിത് സരഫ് തുടങ്ങിയ താരങ്ങൾക്കെല്ലാം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബോളിവുഡ് ഗായികയായ കനിക കപൂറാണ് കൊവിഡ് പോസിറ്റീവായ ആദ്യ താരം.