അന്തരിച്ച പ്രശസ്ത ബോളിവുഡ് താരം ഋഷി കപൂറിന്‍റെ അവസാനചിത്രം ശർമാജി നമ്‌കീനിലെ താരത്തിന്‍റെ ബാക്കി ഭാഗം പൂർത്തിയാക്കുന്നത് പരേഷ് റാവൽ. ഹാസ്യനടനും രാഷ്‌ട്രീയക്കാരനുമായ പരേഷ് റാവൽ ബോളിവുഡിന്‍റെ നിത്യഹരിത പ്രണയനായകന്‍റെ അവസാനചിത്രം പൂർത്തിയാക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ഋഷി കപൂറിന്‍റെ ഒടുവിലത്തെ ചിത്രം തിരശ്ശീലയിൽ കാണാനും പ്രേക്ഷകർക്ക് സാധിക്കുമെന്നതാണ് മറ്റൊരു സവിശേഷത.
ഋഷി കപൂറിന്‍റെ വേഷം പരേഷ് റാവൽ പൂർത്തിയാക്കും - rishi kapoor paresh rawal film news
ഋഷി കപൂറിന്‍റെ അവസാനചിത്രം ശർമാജി നമ്‌കീനിലെ താരത്തിന്‍റെ ബാക്കി വേഷം പൂർത്തിയാക്കുന്നത് പരേഷ് റാവലാണ്. ഈ വർഷം സെപ്‌തംബർ നാലിന് ഋഷി കപൂറിന്‍റെ ജന്മദിനവാർഷികത്തിൽ ചിത്രം റിലീസ് ചെയ്യും.

ഗുഫി പെയിന്‍റൽ, ജൂപി ചൗള എന്നിവരാണ് ഹിന്ദി ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഹിതേഷ് ഭാട്ടിയയാണ് സംവിധായകൻ. സാജൻ കാ ഖർ, ബോൽ രാധാ ബോൽ തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ച ഋഷി കപൂറും ജൂഹി ചൗളയും ഏറെ കാലത്തിന് ശേഷം വീണ്ടും സിനിമയിൽ ഒന്നിച്ചെത്തിയ ചിത്രം കൂടിയാണ് ശർമാജി നമ്‌കീൻ.
ലോക്ക് ഡൗണിനെ തുടർന്ന് ചിത്രത്തിന്‍റെ ഷൂട്ടിങ് നിർത്തിവക്കുകയും പിന്നീട് ഏപ്രിൽ 30ന് ഋഷി കപൂർ കൺമറയുകയും ചെയ്‌തതോടെ ശർമാജി നമ്‌കീൻ സിനിമയുടെ നിർമാണം പുനരാരംഭിക്കാൻ സാധിച്ചിട്ടില്ല. പരേഷ് റാവൽ ഋഷിയുടെ കഥാപാത്രത്തിന്‍റെ ശേഷിക്കുന്ന ഭാഗം പൂർത്തിയാക്കുന്നതോടെ ഈ വർഷം സെപ്‌തംബർ നാലിന് ഋഷി കപൂറിന്‍റെ ജന്മദിനവാർഷികത്തിൽ സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യും.