കേരളം

kerala

ETV Bharat / sitara

റിച്ച ഛദ്ദ ചിത്രം 'ഷക്കീല'യുടെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് പങ്കജ് ത്രിപാഠി - Pankaj Tripathi unveils his first look poster

തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളിൽ അഭിനയിച്ച ഷക്കീലയെ തിരശ്ശീലയിൽ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം റിച്ച ഛദ്ദയാണ്

Pankaj Tripathi unveils his first look poster from Shakeela  റിച്ച ഛദ്ദ ചിത്രം 'ഷക്കീല'യുടെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് പങ്കജ് ത്രിപാഠി  ഷക്കീല ഫസ്റ്റ്ലുക്ക്  ഷക്കീല റിച്ച ഛദ്ദ  ഇന്ദ്രജിത്ത് ലങ്കേഷ്  Pankaj Tripathi unveils his first look poster  Pankaj Tripathi Shakeela
റിച്ച ഛദ്ദ ചിത്രം 'ഷക്കീല'യുടെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് പങ്കജ് ത്രിപാഠി

By

Published : Dec 8, 2020, 9:46 AM IST

തൊണ്ണൂറുകളുടെ അവസാനത്തിലും 2000ന്‍റെ തുടക്കത്തിലും മലയാള സിനിമാ വ്യവസായത്തിൽ തരംഗം സൃഷ്ടിച്ച അഭിനേത്രി ഷക്കീലയുടെ ജീവിതം പറയുന്ന ബയോപിക് ഷക്കീലയുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. ഷക്കീലയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പങ്കജ് ത്രിപാഠിയാണ് സോഷ്യല്‍മീഡിയ വഴി ഫസ്റ്റ്ലുക്ക് പങ്കുവെച്ചത്. സ്യൂട്ട് ധരിച്ച് ഒരു കൈയ്യില്‍ മൈക്രോഫോണും മറ്റൊരു കൈയ്യില്‍ മൊമന്‍റോയും പിടിച്ച് നില്‍ക്കുന്ന പങ്കജ് ത്രിപാഠിയാണ് ഫസ്റ്റ്ലുക്കിലുള്ളത്. ഷക്കീല സിനിമയുടെ റിലീസിനായി താന്‍ ആകാംഷയോടെ കാത്തിരിക്കുന്നുവെന്നാണ് ഫസ്റ്റ്ലുക്ക് ഷെയര്‍ ചെയ്‌ത് കൊണ്ട് പങ്കജ് ത്രിപാഠി കുറിച്ചത്.

തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളിൽ അഭിനയിച്ച ഷക്കീലയെ തിരശ്ശീലയിൽ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം റിച്ച ഛദ്ദയാണ്. ഇന്ദ്രജിത്ത് ലങ്കേഷാണ് ഷക്കീല സംവിധാനം ചെയ്യുന്നത്. മലയാളിയായ രാജീവ് പിള്ളയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സമ്മി നന്‍വാനി, സഹില്‍ നന്‍വാനി എന്നിവരാണ് ചിത്രത്തിന്‍റെ നിർമാതാക്കൾ. ചിത്രം ക്രിസ്മസിനോട് അനുബന്ധിച്ച് റിലീസ് ചെയ്തേക്കും.

1991ല്‍ സിൽക്ക് സ്മിതയുടെ 'പ്ലേ ഗേൾസ്' എന്ന ചിത്രത്തിലൂടെ സിനിമയിൽ സജീവമായ ഷക്കീല മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയ താരമായി മാറി. ചിത്രത്തിന് മുന്നോടിയായി അടുത്തിടെ റിച്ച ചദ്ദ ഷക്കീലയുമായി ബെംഗളൂരുവില്‍ കുടിക്കാഴ്ച നടത്തിയിരുന്നു. ആദ്യ ചിത്രത്തിന് വി.ശാന്താറാം പുരസ്‌കാരം നേടിയ സംവിധായകനാണ് ഇന്ദ്രജിത്ത്.

ABOUT THE AUTHOR

...view details