പഠിക്കാനുള്ള തങ്ങളുടെ അവകാശത്തിന് വേണ്ടി ശബ്‌ദമുയർത്തിയ ധീരയായ പെൺകുട്ടി. വെടിയുണ്ട അവളുടെ അവകാശത്തിന് മറുപടി പറഞ്ഞപ്പോൾ, തളർത്താനാവാത്ത ദൃഡനിശ്ചയവുമായി പോരാടിയ സാമൂഹിക പ്രവർത്തക. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ മലാല യൂസഫ്‌സായിയുടെ ജീവിതം വെള്ളിത്തിരയിലെത്തുകയാണ്.
'ഗുൽ മക്കായിയിൽ' പങ്കജ് ത്രിപാഠിയും; മലാലയുടെ ചിത്രം ജനുവരിയിലെത്തും - Gul Makai film
മലാല യൂസഫ്‌സായിയുടെ ജീവിതകഥ പറയുന്ന 'ഗുൽ മക്കായ്' ജനുവരി മുപ്പത്തിയൊന്നിന് പ്രദര്‍ശനത്തിനെത്തും
'ഗുൽ മക്കായ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ റീം ഷെയ്‍ഖ് ആണ് മലാലയായി എത്തുന്നത്. ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ മലാലയുടെ സിനിമ അടുത്ത മാസം മുപ്പത്തിയൊന്നിന് റിലീസ് ചെയ്യും. ചിത്രത്തിൽ ദി സേക്രഡ് ഗെയിംസ് താരം പങ്കജ് ത്രിപാഠിയും പ്രധാന വേഷത്തിലെത്തുന്നുവെന്നറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
നൊബേല്‍ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി മലാല യൂസഫ്‌സായി ഒരു നോവലെഴുതാൻ ഉപയോഗിച്ച തൂലിക നാമമാണ് ചിത്രത്തിന്‍റെ പേരായും തെരഞ്ഞെടുത്തിരിക്കുന്നത്. ചിത്രത്തിന്‍റെ ചില സീനുകൾ ചിത്രീകരിച്ചത് കശ്‌മീരിലാണ്. ഇവിടുത്തെ ആളുകളാണ് മലാലയുടെ സ്‌കൂളിലെ കുട്ടികളുടെയും സൈനികരുടെയും വേഷം ചെയ്‌തിരിക്കുന്നതെന്നും ഗുൽ മക്കായിയുടെ സംവിധായകൻ അജ്‌മദ് ഖാൻ പറഞ്ഞിരുന്നു. മലാലയുടെ കഥാപാത്രം ചെയ്യുന്ന റീം ഷെയ്‍ഖ് ഇപ്പോൾ തുജ്‌സേ ഹെ റബ്‌താ എന്ന ടെലിവിഷൻ പരിപാടിയിലാണ് അഭിനയിക്കുന്നത്. ദിവ്യ ദത്ത, അതുൽ കുൽക്കർണി, ഓം പുരി, കമലേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.