മുന്‍ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനും ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ പഹ്‌ലാജ് നിഹലാനി അയോധ്യയും രാമക്ഷേത്രവും വിഷയമാക്കി ചലച്ചിത്ര സംവിധാനത്തിന് ഒരുങ്ങുകയാണ്. 'അയോധ്യ കി കഥ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിവിധ ഭാഷകളിലായാണ് പ്രദര്‍ശനത്തിന് എത്തുക. ചിത്രത്തിന്‍റെ അനൗണ്‍സ്‌മെന്‍റ് പോസ്റ്ററില്‍ ശ്രീരാമന്‍റെ ചിത്രമാണുളളത്. പ്രധാന താരങ്ങളെയോ മറ്റ് അണിയറ പ്രവര്‍ത്തകരെയോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നവംബര്‍ 21ന് ചിത്രീകരണം ആരംഭിച്ച് 2021 ദീപാവലിക്ക് റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തിന് തറക്കല്ലിട്ടതിന് പിറ്റേന്നാണ് പഹ്‌ലാജ് നിഹലാനി സിനിമ പ്രഖ്യാപിച്ചത്.
വിഷയം അയോധ്യയും രാമക്ഷേത്രവും; പഹ്‌ലാജ് നിഹലാനിയുടെ ചിത്രം വരുന്നു - അയോധ്യ കി കഥ
'അയോധ്യ കി കഥ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിവിധ ഭാഷകളിലായാണ് പ്രദര്‍ശനത്തിന് എത്തുക. ചിത്രത്തിന്‍റെ അനൗണ്‍സ്‌മെന്‍റ് പോസ്റ്ററില്‍ ശ്രീരാമന്‍റെ ചിത്രമാണുളളത്
വിഷയം അയോധ്യയും രാമക്ഷേത്രവും, വരുന്നു സെന്‍സര്‍ ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ ഒരുക്കുന്ന സിനിമ
പഹ്ലാജ് നിഹലാനി സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായിരുന്ന കാലത്ത് നിരവധി വിവാദങ്ങള്‍ അദ്ദേഹത്തെ ചുറ്റിപറ്റിയുണ്ടായിരുന്നു. 2017 ഓഗസ്റ്റിലാണ് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷസ്ഥാനത്ത് നിന്ന് നിഹലാനി പുറത്താക്കപ്പെടുന്നത്. 1982 മുതല്‍ നിരവധി ബോളിവുഡ് ചിത്രങ്ങളുടെ നിര്‍മാതാവും വിതരണക്കാരനുമായിരുന്നു നിഹലാനി. ഗോവിന്ദ ഡബിള്‍ റോളിലെത്തിയ 'രംഗീല രാജ'യാണ് നിഹലാനി സംവിധാനം ചെയ്ത ചിത്രം. ചിത്രം ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു.