കേരളം

kerala

ETV Bharat / sitara

പ്രണയജോഡികളായി വിക്കിയും നോറയും; ഫസ്റ്റ്ലുക്ക് പുറത്ത്

നോറയും, വിക്കി കൗശലും 'പച്ച്താഓഗേ' എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ആല്‍ബത്തിലൂടെയാണ് ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് അര്‍ജിത് സിങാണ്

പ്രണയജോഡികളായി വിക്കിയും നോറയും; ഫസ്റ്റ്ലുക്ക് പുറത്ത്

By

Published : Aug 17, 2019, 12:55 PM IST

നോറ ഫത്തേഹി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളായത് ജോണ്‍ എബ്രഹാം ചിത്രം സത്യമേവ ജയതേയിലെ ദില്‍ബര്‍ സോങിലൂടെയാണ്. അന്നുമുതല്‍ നോറയുടെ പുതിയ പുതിയ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ് നോറ ഫത്തേഹി. അത് മറ്റൊന്നും കൊണ്ടല്ല. താരം പങ്കുവെച്ച ഒരു പോസ്റ്ററിലൂടെയാണ്. കാര്യം ഇതാണ്. നോറ ഫത്തേഹിയും ബോളിവുഡിന്‍റെ യങ് സൂപ്പര്‍സ്റ്റാറും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ജേതാവുമായ വിക്കി കൗശലും ഒന്നിക്കുന്നു. ഇരുവരും ഒരു മ്യൂസിക് ആല്‍ബത്തിലൂടെയാണ് ഒന്നിച്ച് സ്ക്രീന്‍ പങ്കിടുന്നത്.

ആല്‍ബത്തിന്‍റെ വരവറിയിച്ച് പ്രണയാതുരരായി നില്‍ക്കുന്ന ഇരുവരുടെയും ചിത്രം അടങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് നോറ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 'പച്ച്താഓഗേ' എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ആല്‍ബം പ്രണയവും തുടര്‍ന്നുള്ള വിരഹവും ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ആല്‍ബത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത് അര്‍ജിത് സിങാണ്. ടി സീരീസാണ് നിര്‍മാണം. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ആല്‍ബം ദൃശ്യവിരുന്നായിരിക്കുമെന്നാണ് പോസ്റ്റര്‍ ഉറപ്പ് നല്‍കുന്നത്.

ABOUT THE AUTHOR

...view details