ഇന്ത്യയുടെ ഓസ്‌കര്‍ പ്രതീക്ഷയായി 'ബിട്ടു'
കരിഷ്മ ദേവ് ഡ്യുബേ സംവിധാനം ചെയ്‌ത ചിത്രത്തിൽ റാണി കുമാരി, രേണു കുമാരി, സൗരഭ് സരസ്വത് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. സ്റ്റുഡന്‍റ് അക്കാഡമി അവാര്‍ഡ് നേടിയ സിനിമ സ്‌കൂള്‍ വിദ്യാര്‍ഥികളായ രണ്ട് കുഞ്ഞ് പെണ്‍കുട്ടികളുടെ സൗഹൃദത്തിന്‍റെ കഥയാണ് പറയുന്നത്.
93-ാം ഓസ്‌കര്‍ പുരസ്‌കാരം ജല്ലിക്കട്ടിലൂടെ ഇന്ത്യയിലേക്ക് എത്തുമെന്നാണ് രാജ്യത്താകമാനമുള്ള സിനിമാ ആസ്വദകര്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചുകൊണ്ട് സിനിമ ഓസ്‌കര്‍ നോമിനേഷന്‍ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടിരിക്കുകയാണ്. ഇനി അവശേഷിക്കുന്നത് മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം നോമിനേഷന്‍ പട്ടികയില്‍ ഇടം നേടിയ ബിട്ടു മാത്രമാണ്. ഈ വിഭാഗത്തില്‍ മത്സരിക്കുന്ന പത്ത് സിനിമകളില്‍ ഒന്നാണ് ബിട്ടു. കരിഷ്മ ദേവ് ഡ്യുബേ സംവിധാനം ചെയ്‌ത ചിത്രത്തിൽ റാണി കുമാരി, രേണു കുമാരി, സൗരഭ് സരസ്വത് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. സ്റ്റുഡന്‍റ് അക്കാഡമി അവാര്‍ഡ് നേടിയ സിനിമ സ്‌കൂള്‍ വിദ്യാര്‍ഥികളായ രണ്ട് കുഞ്ഞ് പെണ്‍കുട്ടികളുടെ സൗഹൃദത്തിന്‍റെ കഥയാണ് പറയുന്നത്. ഇതിനോടകം പതിനെട്ടോളം ചലച്ചിത്രമേളകളില്‍ ഈ ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ച് കഴിഞ്ഞു. ഗുനീത് മോംഗ, താഹിറ കശ്യപ്, എക്ത കപൂർ, രുചിക കപൂർ എന്നിവരാണ് ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.