മുംബൈ: റിപ്പബ്ലിക് ദിനാഘോഷ നിറവിലാണ് രാജ്യം. ആഘോഷ വേളയില്‍ അമിതാഭ് ബച്ചൻ, ഷാഹിദ് കപൂർ, വരുൺ ധവാൻ, കത്രീന കെയ്‌ഫ് തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് റിപ്പബ്ലിക്ക് ദിനാശംസകൾ നേർന്നത്. ഇതിനിടെ ബോളിവുഡ് താരം കരീന കപൂർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.
തൈമൂറിന്‍റെ 'ത്രിവർണ' ബ്രേക്ക്ഫാസ്റ്റ്; കരീനയുടെ പോസ്റ്റ് വൈറൽ - കരീന ഇൻസ്റ്റഗ്രാം പോസ്റ്റ്
കരീനയുടെ ക്രിയാത്മകതയെ പ്രശംസിച്ചു കൊണ്ടുള്ള നിരവധി കമന്‍റുകളും പോസ്റ്റിന് താഴെയുണ്ട്

തൈമൂറിന്‍റെ 'ത്രിവർണ' ബ്രേക്ക്ഫാസ്റ്റ്; കരീനയുടെ പോസ്റ്റ് വൈറൽ
'ടിംസിന്‍റെ ത്രിവർണ ബ്രേക്ക്ഫാസ്റ്റ്' എന്ന അടിക്കുറിപ്പിനൊപ്പം മകൻ തൈമൂറിന്‍റെ ബ്രേക്ക്ഫാസ്റ്റിന്‍റെ ചിത്രമാണ് കരീന സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. ചിത്രത്തിൽ ആപ്പിൾ, ഓറഞ്ച്, കിവി എന്നി പഴങ്ങൾ ത്രിവർണ മാതൃകയിൽ വച്ചിരിക്കുന്നത് കാണാം. കരീനയുടെ ക്രിയാത്മകതയെ പ്രശംസിച്ചു കൊണ്ടുള്ള നിരവധി കമന്‍റുകളും പോസ്റ്റിന് താഴെയുണ്ട്.
Also read: യുവരാജ് സിങ് അച്ഛനായി; സ്വകാര്യതയെ മാനിക്കണമെന്ന് താര ദമ്പതികള്‍