മുംബൈ: സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ദീപിക പദുകോണിനും ശ്രദ്ധ കപൂറിനും സാറാ അലി ഖാനും ക്ലീൻ ചിറ്റ് നൽകിയെന്ന വാർത്ത നിഷേധിച്ച് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി). അന്വേഷണത്തില്‍ താരങ്ങൾക്കും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരായ മറ്റുള്ളവർക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും ഇത്തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും എന്‍സിബി അറിയിച്ചു.
ദീപികക്കും സാറക്കും ശ്രദ്ധക്കും ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് എൻസിബി - bollywood drug case
ശ്രദ്ധ, സാറാ, ദീപിക, താരത്തിന്‍റെ മുൻ മാനേജര്‍ കരിഷ്‌മ പ്രകാശ് എന്നിവർക്ക് എൻസിബി ക്ലീന്‍ ചിറ്റ് നല്‍കിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാൽ, വാർത്ത അടിസ്ഥാന രഹിതമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
![ദീപികക്കും സാറക്കും ശ്രദ്ധക്കും ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് എൻസിബി deepika padukone clean chit in drug case sara clean chit in drug case shraddha kapoor clean chit in drug case ncb on clean chit in drug case ncb on actors clean chit in drug case ദീപികക്കും സാറക്കും ശ്രദ്ധക്കും ക്ലീൻ ചിറ്റ് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് എൻസിബി ക്ലീൻ ചിറ്റ് എൻസിബി മുംബൈ ലഹരി മരുന്ന് കേസ് സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസ് ബോളിവുഡ് മയക്കുമരുന്ന് കേസ് ദീപിക പദുകോൺ ശ്രദ്ധ കപൂർ സാറാ അലി ഖാൻ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ബോളവുഡ് നടിമാർ മുൻ മാനേജര്‍ കരിഷ്‌മ പ്രകാശ് രാകുൽ പ്രീത് narcotics control bureau sara shraddha case deepika padukone clean chit bollywood drug case ssr death drug case](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8994112-893-8994112-1601455641783.jpg)
ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് എൻസിബി
ലഹരി മരുന്ന് കേസിൽ എൻസിബി ചോദ്യം ചെയ്‌ത ബോളവുഡ് നടി ദീപികാ പദുക്കോൺ, മുൻ മാനേജര്‍ കരിഷ്‌മ പ്രകാശ്, സാറാ അലി ഖാൻ, ശ്രദ്ധാ കപൂർ തുടങ്ങിയവർക്ക് അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിൽ വ്യക്തത വരുത്തിയാണ് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ വാർത്തകൾ നിഷേധിച്ചത്. ശനിയാഴ്‌ചയായിരുന്നു ബോളിവുഡിലെ മുൻനിര താരങ്ങളായ ദീപിക, ശ്രദ്ധ, സാറാ എന്നിവരെ എൻസിബി ചോദ്യം ചെയ്‌തത്. ഇവർക്ക് പുറമെ, നടി രാകുൽ പ്രീതിനെയും അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു.