ദേശീയ പുരസ്കാര ജേതാവ് ഒനിർ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം നടത്താനൊരുങ്ങി നിമിഷ സജയൻ. താൻ സാന്നിധ്യം അറിയിച്ച സിനിമകളും അവയിലെ അഭിനയവും നിരൂപക പ്രശംസ നേടിയതിനു പിന്നാലെയാണ് പുതിയ അവസരം നിമിഷയെ തേടിയെത്തിയത്.
വി ആർ എന്നാണ് നിമിഷ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന പുതിയ സിനിമയുടെ പേര്. 2011ൽ ഒനിർ ഒരുക്കിയ ആന്തോളജി ചിത്രം 'ഐ ആം' എന്ന സിനിമയുടെ തുടർച്ചയാണ് വി ആർ. ഏറ്റവും മികച്ച ഹിന്ദി ഫീച്ചർ ഫിലിമിനുള്ള നാഷണൽ അവാർഡും സിനിമ 2011ൽ കരസ്ഥമാക്കിയിരുന്നു.
നാല് വ്യത്യസ്ത കഥകൾ പറയുന്ന രീതിയിൽ ഒരുങ്ങുന്ന ചിത്രത്തിൽ നിമിഷയാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.