കേരളം

kerala

ETV Bharat / sitara

ബോംബെ ബീഗംസ് സ്ട്രീമിങ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍ - Bombay Begums news

സീരിസില്‍ കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ബോംബെ ബീഗം നെറ്റ്ഫ്ലിക്‌സില്‍ നിന്ന് നീക്കം ചെയ്യണമെന്നും 24 മണിക്കൂറിനുള്ളില്‍ അണിയറ പ്രവര്‍ത്തകര്‍ വിശദീകരണം നല്‍കണമെന്നും ബാലാവകാശ കമ്മീഷന്‍

ബോംബെ ബീഗംസ് സ്ട്രീമിങ്  ബോംബെ ബീഗംസ് ദേശീയ ബാലാവകാശ കമ്മീഷന്‍  ദേശീയ ബാലാവകാശ കമ്മീഷന്‍ വാര്‍ത്തകള്‍  ബോംബെ ബീഗംസ് വാര്‍ത്തകള്‍  ബോംബെ ബീഗംസ് നെറ്റ്‌ഫ്‌ളിക്‌സ്  Bombay Begums  Bombay Begums news  Bombay Begums streeming
ബോംബെ ബീഗംസ് സ്ട്രീമിങ്

By

Published : Mar 12, 2021, 5:06 PM IST

ബോളിവുഡ് നടി പൂജ ഭട്ട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വെബ് സീരിസ് ബോംബെ ബീഗംസിന്‍റെ സ്ട്രീമിങ്ങിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത്. നെറ്റ്‌ഫ്ലിക്‌സിലാണ് ബോംബെ ബീഗംസ് സ്ട്രീം ചെയ്യുന്നത്. സീരിസില്‍ കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ബോംബെ ബീഗം നെറ്റ്ഫ്ലിക്‌സില്‍ നിന്ന് നീക്കം ചെയ്യണമെന്നും 24 മണിക്കൂറിനുള്ളില്‍ അണിയറ പ്രവര്‍ത്തകര്‍ വിശദീകരണം നല്‍കണമെന്നും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

സീരിസില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പിറന്നാള്‍ ആഘോഷം കാണിക്കുന്ന രംഗത്ത് വിദ്യാര്‍ഥികള്‍ മദ്യപിക്കുന്നതും മയക്കുമരുന്ന് ഉപയോഗിക്കുന്നതും അടക്കമുള്ള രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നുമാണ് കമ്മീഷന്‍ പറയുന്നത്. മാര്‍ച്ച് എട്ട് മുതലാണ് ബോംബെ ബീഗംസിന്‍റെ സ്ട്രീമിങ് നെറ്റ്ഫ്ലിക്‌സില്‍ ആരംഭിച്ചത്.

അ​ലം​കൃ​ത​ ​ശ്രീ​വാ​സ്ത​വയാണ് ബോംബെ ബീഗംസ് സംവിധാനം ചെയ്‌തിരിക്കുന്നത്.​ ​പൂ​ജ​യു​ടെ​ ​ആ​ദ്യ​ ​വെ​ബ് ​സീ​രി​സാ​ണ് ഇത്.​ മുംബൈയില്‍ താമസിക്കുന്ന അഞ്ച് വനിതകളുടെ ജീവിതത്തെ കുറിച്ചാണ് സീരിസ് പറയുന്നത്. ​ഷ​ഹാ​ന​ ​ഗോ​സ്വാ​മി,​ ​അ​മൃ​ത​ ​സു​ഭാ​ഷ്,​ ​മ​നീ​ഷ് ​ചൗ​ധ​രി,​ ​ഇ​വാ​ങ്ക​ ​ദാ​സ് ​എ​ന്നി​വ​രാ​ണ് ​മ​റ്റ്​ ​താ​ര​ങ്ങ​ൾ.​ സീരിസിന്‍റെ അണിയറയില്‍ ഏറെയും പ്രവര്‍ത്തിച്ചിരിക്കുന്നതും സ്ത്രീകളാണ്. ആറ് എപ്പിസോഡുകളിലായാണ് സീരിസ് കഥ പറയുന്നത്.

ABOUT THE AUTHOR

...view details