ബോളിവുഡ് താരങ്ങളായ നീന ഗുപ്‌ത, മനോജ് ബാജ്‌പേയ്, സാക്ഷി തന്‍വാർ എന്നിവർ ഒരുമിക്കുന്ന ത്രില്ലർ ചിത്രം വരുന്നു. റെൻസിൽ ഡി സിൽവ സംവിധാനം ചെയ്യുന്ന 'ഡയൽ 100' മുംബൈയിൽ ചിത്രീകരണം ആരംഭിച്ചു. സോണി പിക്‌ചേഴ്‌സ് ഇന്ത്യക്കൊപ്പം നിർമാതാവ് സിദ്ധാർത്ഥ് മൽഹോത്ര, സപ്‌ന മൽഹോത്ര എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
നീന ഗുപ്‌തയുടെയും മനോജ് ബാജ്‌പേയിയുടെയും 'ഡയൽ 100' ഷൂട്ടിങ് തുടങ്ങി - dial 100 shooting begins news
റെൻസിൽ ഡി സിൽവ സംവിധാനം ചെയ്യുന്ന 'ഡയൽ 100' എന്ന ത്രില്ലർ ചിത്രത്തിന്‍റെ ഷൂട്ടിങ് മുംബൈയിൽ ആരംഭിച്ചു
നീന ഗുപ്‌തയുടെയും മനോജ് ബാജ്‌പേയിയുടെയും 'ഡയൽ 100' ഷൂട്ടിങ് തുടങ്ങി
വ്യത്യസ്‌ത കഥാപാത്രങ്ങളിലൂടെ ഹിന്ദി ചലച്ചിത്രരംഗത്ത് പ്രത്യേക സ്ഥാനം കണ്ടെത്തിയ മനോജ് ബാജ്‌പേയിയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം സത്യമേവ ജയതേ 2വാണ്. ആയുഷ്‌മാൻ ഖുറാനക്കൊപ്പം ശുഭ് മംഗൽ സ്യാദ സാവ്‌ധാൻ, കങ്കണ റണൗട്ടിന്‍റെ പങ്ക ചിത്രങ്ങളിലൂടെ നീനാ ഗുപ്‌ത ഗംഭീര പ്രകടനം കാഴ്‌ചവെച്ചിരുന്നു. സിനിമാ താരവും ടെലിവിഷൻ അവതാരകയുമായ സാക്ഷി തന്‍വാർ 2016ലെ ദംഗൽ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ്.