മുംബൈ: നൈജീരിയൻ സ്വദേശിയിൽ നിന്നും കൊക്കെയ്ൻ കണ്ടെടുത്ത കേസിൽ ധര്‍മാറ്റിക് എന്റർടെയ്ൻമെന്റിന്റെ മുൻ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ക്ഷീതിജ് പ്രസാദിനെ എൻസിബി കസ്റ്റഡിയിലെടുത്തു.
ധര്‍മാറ്റിക് എന്റർടെയ്ൻമെന്‍റ് മുൻ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ എന്‍സിബി കസ്റ്റഡിയിൽ - Ncb custody dharma productions
ധര്‍മാറ്റിക് എന്റർടെയ്ൻമെന്റിന്റെ മുൻ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ക്ഷീതിജ് പ്രസാദിനെ നേരത്തെയും എൻസിബി അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ മാസം സബർബൻ അന്ധേരിയിൽ നൈജീരിയൻ സ്വദേശിയുടെ പക്കൽ നിന്നും നാല് ഗ്രാം കൊക്കെയ്ൻ കണ്ടെടുത്ത കേസിൽ പ്രസാദിനെ കസ്റ്റഡിയിലെടുക്കാൻ എൻസിബിക്ക് ബുധനാഴ്ച പ്രത്യേക എൻഡിപിഎസ് കോടതി അനുമതി നൽകിയിരുന്നു. ഇതിന് പുറമെ, നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ സെപ്റ്റംബർ 26ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ക്ഷീതിജ് പ്രസാദിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രസാദിനെ കൂടാതെ ഒരു ആഫ്രിക്കൻ പൗരനെയും കൊക്കെയ്ൻ കേസിൽ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കരൺ ജോഹറിന്റെ സിനിമാ നിർമാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷന്റെ സഹോദര സ്ഥാപനമാണ് ധർമാറ്റിക് എന്റർടെയ്ൻമെന്റ്.