മുംബൈ: ബോളിവുഡ് ലഹരി മരുന്ന് കേസില്‍ ഹാസ്യതാരം ഭാരതി സിങ് അറസ്റ്റില്‍. നടിയുടെ ഭര്‍ത്താവും അവതാരകനുമായ ഹര്‍ഷ് ലിംബാച്ചിയായെയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ശനിയാഴ്ച രാവിലെ നടിയുടെ വീട്ടില്‍ എന്‍സിബി റെയ്‌ഡ് നടത്തിയിരുന്നു. പരിശോധനയില്‍ 86.5 ഗ്രാം കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാരതി സിങിനെയും ഭര്‍ത്താവ് ഹര്‍ഷ് ലിംബാച്ചിയായെയും എന്‍സിബി ചോദ്യം ചെയ്‌തു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിന് ശേഷമാണ് ഭാരതി സിങിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ലഹരി മരുന്ന് കേസ്, ബോളിവുഡ് നടി ഭാരതി സിങ് അറസ്റ്റില്‍ - നടി ഭാരതി സിങ് അറസ്റ്റില്‍
ശനിയാഴ്ച രാവിലെ നടിയുടെ വീട്ടില്‍ എന്‍സിബി റെയ്‌ഡ് നടത്തിയിരുന്നു. പരിശോധനയില്‍ സംഘം ലഹരിമരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാരതി സിംഗിനെയും ഭര്‍ത്താവ് ഹര്‍ഷ് ലിംബാച്ചിയായെയും എന്‍സിബി ചോദ്യം ചെയ്‌തു

അന്ധേരിയിലെ ലോകണ്ഡ്‌വാല കോംപ്ലക്സിലെ താരത്തിന്‍റെ വീട്ടിലായിരുന്നു എന്‍സിബി റെയ്‌ഡ് നടത്തിയത്. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാഗഡേയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മയക്കുമരുന്ന് സംഘത്തിലെ ഒരു കണ്ണിയെ ചോദ്യം ചെയ്‌തപ്പോള്‍ ഭാരതിയുടെ പേര് പരമാര്‍ശിച്ചതിനെ തുടര്‍ന്നാണ് എന്‍സിബി റെയ്‌ഡ് നടത്തിയത്.
നേരത്തെ അര്‍ജുന്‍ രാംപാല്‍, ഫിറോസ് നദിയവാലാ തുടങ്ങിയ ബോളിവുഡ് പ്രമുഖരുടെയും വീട്ടില്‍ എന്‍സിബി റെയ്‌ഡ് നടത്തിയിരുന്നു. ഇതുവരെയായി ബോളിവുഡ് ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെ എന്‍സിബി അറസ്റ്റ് ചെയ്‌തു. അറസ്റ്റിലായവരില്‍ സുശാന്ത് സിങിന്‍റെ കാമുകി റിയ ചക്രബര്‍ത്തിയും സഹോദരനും ഉള്‍പ്പെടും.