മുംബൈ: ബോളിവുഡ് നടൻ അർജുൻ രാംപാലിന്‍റെ പെൺസുഹൃത്ത് ഗബ്രിയേല ദെമെത്രിയാഡ്‌സ് എൻസിബിക്ക് മുൻപിൽ വീണ്ടും ഹാജരായി. നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ലഹരിമരുന്ന് കേസിലാണ് ഗബ്രിയേലക്ക് അന്വേഷണസംഘം സമൻസ് അയച്ചത്. കഴിഞ്ഞ ദിവസം നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഇവരെ ആറുമണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ഇന്ന് വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്യുകയായിരുന്നു.
അർജുൻ രാംപാലിന്‍റെ പെൺസുഹൃത്ത് ഗബ്രിയേല ദെമെത്രിയാഡ്‌സിനെ എൻസിബി വീണ്ടും ചോദ്യം ചെയ്‌തു - bollywood drug case
ഇത് രണ്ടാം തവണയാണ് ഗബ്രിയേല ദെമെത്രിയാഡ്‌സിനെ എൻസിബി ചോദ്യം ചെയ്‌തത്.
അർജുൻ രാംപാലിന്‍റെ പെൺസുഹൃത്ത്
അർജുൻ രാംപാലിന്‍റെ വീട്ടിലും ഓഫിസിലും തിങ്കളാഴ്‌ച എൻസിബി റെയ്‌ഡ് നടത്തുകയും നടനെയും പെൺസുഹൃത്തിനെയും ചോദ്യം ചെയ്യുന്നതിനായി വിളിപ്പിക്കുകയും ചെയ്‌തു. ബോളിവുഡിലെ മയക്കുമരുന്ന് കേസിൽ നേരത്തെ ഹിന്ദി ചലച്ചിത്ര നിര്‍മാതാവ് ഫിറോസ് നദിയാവാലയുടെ ഭാര്യ ഷബാനയെ എന്‍സിബി ഞായറാഴ്‌ച അറസ്റ്റ് ചെയ്‌തു. ഇവരുടെ ഫ്ലാറ്റിൽ നിന്നും 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തിരുന്നുവെന്നും അന്വേഷണസംഘം അറിയിച്ചു.