മുംബൈ: ധർമ പ്രൊഡക്ഷൻസിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ക്ഷിതിജ് രവിപ്രസാദ് അറസ്റ്റിൽ. ക്ഷിതിജിനെ ചോദ്യം ചെയ്‌തതിൽ നിന്നും ഇയാൾക്ക് മയക്കുമരുന്ന് കേസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്‌തത്. ലഹരിമരുന്ന് കടത്തുന്ന അങ്കുഷ് ഒറെഞ്ചയുമായി തനിക്ക് ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ ക്ഷിതിജ് രവിപ്രസാദ് സമ്മതിച്ചു. ഇയാളുടെ അന്ധേരിയിലെ വെർസോവയിലുള്ള വസതിയിലും എൻസിബി റെയ്‌ഡ് നടത്തിയിരുന്നു.
ധർമ പ്രൊഡക്ഷൻസിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറെ അറസ്റ്റ് ചെയ്തു - nia bollywood drug case
ക്ഷിതിജ് രവിപ്രസാദിനെ ചോദ്യം ചെയ്‌തതിൽ നിന്നും ഇയാൾക്ക് മയക്കുമരുന്ന് കേസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്‌തത്
ധർമ പ്രൊഡക്ഷൻസിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ എൻഐഎ അറസ്റ്റിൽ
ക്ഷിതിജിന്‍റെ വൈദ്യ പരിശോധന പൂർത്തിയായ ശേഷമാണ് അറസ്റ്റ് രേഘപ്പെടുത്തിയത്. നേരത്തെ അങ്കുഷ് ഒറെഞ്ചയെ അറസ്റ്റ് ചെയ്‌തിരുന്നു. ബോളിവുഡ് നടൻ സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ക്ഷിതിജ് രവിപ്രസാദിനെ വ്യാഴാഴ്‌ചയാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. എന്നാൽ, ധർമ പ്രൊഡക്ഷൻസുമായി ഇയാൾക്ക് ബന്ധമില്ലെന്ന് കരൺ ജോഹർ പുറത്തിറക്കിയ പ്രസ്‌താവനയിൽ വിശദീകരിക്കുന്നു.