ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ടു കൊണ്ട് ഭാര്യ ആലിയ സിദ്ദിഖി അയച്ച നോട്ടീസ് പിൻവലിച്ചു. മക്കളുടെ താൽപര്യം കണക്കിലെടുത്താണ് വിവാഹമോചനത്തിൽ നിന്ന് പിന്മാറിയതെന്നാണ് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി പറയുന്നത്.
വിവാഹമോചനത്തിൽ ആത്മപരിശോധന വേണമെന്ന് നവാസുദ്ദീൻ സിദ്ദിഖി - nawazuddin siddiqui divorce notice news
മക്കളുടെ താൽപര്യം കണക്കിലെടുത്താണ് വിവാഹമോചനത്തിൽ നിന്ന് പിന്മാറിയതെന്നാണ് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞത്
മക്കൾ ഷോരക്കും യാനിക്കും മാതാപിതാക്കൾ ഒരുമിക്കുന്നതിലാണ് താൽപര്യമെന്നും വേർപിരിയുന്നതിൽ വിയോജിപ്പുണ്ടെന്നും മനസിലാക്കിയതിനെ തുടർന്നാണ് ഇരുവരും വിവാഹമോചനത്തിൽ പുനർപരിശോധന നടത്തിയതെന്നാണ് വാർത്തമാധ്യമങ്ങൾ പറയുന്നത്. "വിഷയത്തിൽ ആത്മപരിശോധന നടത്തേണ്ടതുണ്ട്. മക്കൾക്കാണ് എപ്പോഴും പ്രാധാന്യം കൊടുക്കേണ്ടത്. അവർ ഞങ്ങൾ കാരണം ബുദ്ധിമുട്ട് അനുഭവിക്കരുതെന്നും എനിക്ക് നല്ലൊരു അച്ഛനാവണമെന്നും'' നവാസുദ്ദീൻ സിദ്ദിഖി വ്യക്തമാക്കി.
2009ലാണ് നവാസുദ്ദീന്‍ സിദ്ദിഖിയും ആലിയ സിദ്ദിഖിയും വിവാഹിതരാകുന്നത്. നവാസുദ്ദീനെ വിവാഹം ചെയ്യാനായി ആലിയ പേരും മതവും മാറിയിരുന്നു. അഞ്ജന കിഷോര്‍ എന്നായിരുന്നു ആലിയയുടെ യഥാര്‍ഥ പേര്. കുടുംബപ്രശ്നങ്ങൾ കാരണം കഴിഞ്ഞ മെയ് മാസമാണ് നവാസുദ്ദീന്‍ സിദ്ദിഖിക്ക് ആലിയ വിവാഹമോചന നോട്ടീസ് അയച്ചത്.