വേറിട്ട അഭിനയത്തിലൂടെ ബോളിവുഡിലെ മികച്ച നടന്മാരിലൊരാളായ നവാസുദ്ദീന്‍ സിദ്ധിഖിയുടെ ഏറ്റവും പുതിയ ചിത്രം 'ഗൂമ്കേതു' ഈ മാസം 22 മുതൽ ഒടിടി പ്ലാറ്റ്‌ഫോമായ സീ5ലൂടെ സംപ്രേക്ഷണം ചെയ്യും. കഴിഞ്ഞ വർഷം തിയേറ്ററിലെത്താൻ നിശ്ചയിച്ചിരുന്ന ഹിന്ദി ചിത്രത്തിന്‍റെ റിലീസ് നീട്ടിവച്ചിരിക്കുകയായിരുന്നു. എന്നാൽ, ചിത്രം തിയേറ്ററുകളിലെത്തുന്നതിന് മുമ്പ് ഒടിടി റിലീസ് ചെയ്യുകയെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.
നവാസുദ്ദീന്‍ സിദ്ധിഖിയുടെ 'ഗൂമ്കേതു' ഒടിടി റിലീസിനൊരുങ്ങുന്നു - sonakshi sinha
അമിതാഭ് ബച്ചൻ, സോണാക്ഷി സിൻഹ, രൺവീർ സിംഗ് തുടങ്ങി പ്രമുഖ താരങ്ങൾ ഗൂമ്കേതുവിൽ കാമിയോ റോളിൽ എത്തുന്നുണ്ട്.
ഗൂമ്കേതു
പുഷ്പേന്ദ്ര നാഥ് മിശ്രയാണ് ഗൂമ്കേതുവിന്‍റെ സംവിധായകൻ. നവാസുദ്ദീന്‍ സിദ്ധിഖി നായകനായ ചിത്രം, കഷ്‌ടപ്പെടുന്ന എഴുത്തുകാരന്‍റെ ജീവിതമാണ് പ്രമേയമാക്കുന്നത്. ഫാന്‍റം ഫിലിംസും സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്‌സും ചേർന്ന് നിർമിച്ച ഗൂമ്കേതുവിൽ അമിതാഭ് ബച്ചൻ, സോണാക്ഷി സിൻഹ, രൺവീർ സിംഗ് തുടങ്ങി ബോളിവുഡിലെ നിരവധി പ്രമുഖർ കാമിയോ റോളിൽ എത്തുന്നുണ്ട്.