തബു, നസീറുദ്ദിൻ ഷാ, അർജുൻ കപൂർ, കൊങ്കണസെൻ ശർമ, രാധിക മദൻ, കുമുദ് മിശ്ര, ശാർദുൽ ഭരദ്വാജ് എന്നിങ്ങനെ ബോളിവുഡിലെ പ്രമുഖ താരനിര ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'കുത്തെ'. പ്രശസ്‌ത ബോളിവുഡ് സംവിധായകനും സംഗീതജ്ഞനുമായ വിശാൽ ഭരദ്വാജിന്‍റെ മകൻ ആസ്‌മാൻ ഭരദ്വാജ് സംവിധായകനായി തുടക്കം കുറിക്കുന്ന ചിത്രമാണിത്.
ത്രില്ലർ ചിത്രവുമായി ആസ്‌മാൻ ഭരദ്വാജ്
കുത്തെയുടെ വേറിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും പുറത്തുവിട്ടുകൊണ്ടാണ് സിനിമ പ്രഖ്യാപിച്ചത്. കുത്തെയിലെ താരങ്ങൾക്ക് നായ്‌ക്കളുടെ മുഖങ്ങൾ നൽകിയാണ് പോസ്റ്റർ അവതരിപ്പിച്ചിട്ടുള്ളത്. ചിത്രത്തിൽ തബു പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് സൂചന. വീൽചെയറിലിരിക്കുന്ന ഒരു വയോധികന്‍റെ വേഷത്തിലാണ് നസീറുദ്ദിൻ ഷാ പ്രത്യക്ഷപ്പെടുന്നത്.