ജെഎന്‍യു സന്ദര്‍ശനത്തില്‍ നടി ദീപിക പദുക്കോണിനെ പിന്തുണച്ചും നടന്‍ അനുപം ഖേറിനെ പരിഹസിച്ചും ബോളിവുഡ് നടന്‍ നസീറുദ്ദീന്‍ ഷാ നടത്തിയ പരാമര്‍ശങ്ങളില്‍ മറുപടിയുമായി അനുപം ഖേര്‍ രംഗത്ത്. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് നസറുദ്ദീന്‍ ഷാ അനുപം ഖേറിനെ കോമാളിയെന്നും പാദസേവകനെന്നും വിളിച്ചത്.
കോമാളി പരാമര്‍ശം; നസറുദ്ദീന്‍ ഷാക്ക് മറുപടിയുമായി അനുപം ഖേര്‍ - Naseeruddin Shah about deepika padukone
കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നസറുദ്ദീന്‍ ഷാ അനുപം ഖേറിനെ കോമാളിയെന്നും പാദസേവകനെന്നും വിളിച്ചത്
സംഭവത്തില്‍ ഇപ്പോള്‍ നസറുദ്ദീന്‍ ഷാക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ അനുപം ഖേര്‍. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അനുപം ഖേര്‍ നസറുദ്ദീന്‍ ഷാക്ക് മറുപടി നല്‍കിയത്. 'നസറുദ്ദീൻ ഷായുടെ പ്രസ്താവനകളെ ആരും ഗൗരവമായി എടുക്കാറില്ല... കാരണം ഇതൊന്നും നസറുദ്ദീൻ ഷാ അല്ല സംസാരിക്കുന്നത്. വർഷങ്ങളായി അദ്ദേഹം ഉപയോഗിച്ച വസ്തുക്കളാണെന്ന് തങ്ങൾക്കറിയാം. ശരിയും തെറ്റും നിർണയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ അവ മറച്ചിരിക്കുകയാണ്' അനുപം ഖേര്‍ പറഞ്ഞു. പാദസേവ ചെയ്യുന്നത് അനുപം ഖേറിന്റെ രക്തത്തിലുള്ളതാണെന്ന ഷായുടെ ആക്ഷേപത്തിന്, തന്റെ രക്തത്തിലുള്ളത് ഹിന്ദുസ്ഥാനാണെന്ന മറുപടിയാണ് അനുപം ഖേർ നൽകിയത്.