ഭോപാല്‍:പ്രമുഖ ടെലിവിഷന്‍ താരം ശ്വേത തിവാരി എല്ലായിപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ഇപ്പോള്‍ ദൈവവുമായി ബന്ധപ്പെട്ടുള്ള ഒരു പ്രസ്‌താവനയിലാണ് താരം മാധ്യമ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം ഭോപാലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് നടിയുടെ വിവാദ പ്രസ്‌താവന. ശ്വേതയുടെ വിവാദ പ്രസ്‌തവനയ്‌ക്കെതിരെ മധ്യ പ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര രംഗത്തെത്തിയിരിക്കുകയാണ്.
Narottam Mishra against Shweta Tiwari: ശ്വേത തിവാരിയുടെ പ്രസ്‌താവന വളരെ പ്രതിഷേധാർഹമാണെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. ഹിന്ദു ദൈവത്തെ അപമാനിക്കുന്നത് ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ല. വസ്‌തുതകളും സന്ദർഭങ്ങളും പരിശോധിച്ച് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഭോപാൽ പൊലീസ് കമ്മീഷണർക്ക് അദ്ദേഹം നിർദ്ദേശം നൽകി. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ തീരുമാനവും നടപടിയും കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.
24 മണിക്കൂറിനുള്ളിൽ ഇതുസബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് നൽകാൻ ഭോപാൽ പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഭോപാൽ പൊലീസിന് ശ്വേത തിവാരിക്കെതിരെ കേസെടുക്കാൻ കഴിയുമെന്നും അഭ്യൂഹമുണ്ട്.
ഇതാദ്യമായല്ല ഇത്തരം പ്രസ്‌താവനകള്‍ മാധ്യമ ശ്രദ്ധ നേടുന്നത്. നേരത്തെയും ഇത്തരം നിരവധി കേസുകൾ മധ്യപ്രദേശില്‍ നടന്നിട്ടുണ്ട്. ഇത്തരം കേസുകളില്‍ സംസ്ഥാന സർക്കാർ കര്‍ശന നടപടി സ്വീകരിക്കാറുമുണ്ട്.