നാനി നായകനാകുന്ന തെലുങ്ക് ചിത്രം ജേഴ്‌സിയുടെ ഹിന്ദി റീമേക്കിൽ ഷാഹിദ് കപൂറാണ് നായകൻ. ക്രിക്കറ്റ് പശ്ചാത്തലത്തിൽ ജേഴ്‌സി എന്ന ടൈറ്റിലിലൊരുങ്ങുന്ന ബോളിവുഡ് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു. നവംബർ അഞ്ചിന് ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
നാനിയുടെ 'ജേഴ്‌സി' ഹിന്ദിയിൽ ഷാഹിദ് കപൂറിന്; ദീപാവലിക്ക് ചിത്രം തിയേറ്ററുകളിൽ - nani hindi remake news
തെലുങ്ക് സിനിമയുടെ സംവിധായകൻ ഗൗതം തിന്നനൗരി തന്നെയാണ് ഹിന്ദി റീമേക്കും ഒരുക്കുന്നത്.
നാനിയുടെ ജേഴ്‌സി ഹിന്ദിയിൽ ഷാഹിദ് കപൂറിന്
തെലുങ്ക് സിനിമയുടെ സംവിധായകൻ ഗൗതം തിന്നനൗരിയാണ് ഷാഹിദ് കപൂറിനെ നായകനാക്കിയുള്ള സിനിമയും ഒരുക്കുന്നത്. മൃണാല്‍ താക്കൂര്‍, പങ്കജ് ത്രിപാഠി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ജേഴ്‌സിയുടെ നിർമാതാക്കൾ നാഗ വംശി, ദിൽ രാജു, അമാൻ ഗിൽ എന്നിവരാണ്.