ആക്ഷനും ഫാന്‍റസിയും കോർത്തിണക്കി അയാൻ മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്‌ത്രയിലെ നാഗാർജുന അഭിനയിക്കുന്ന ഭാഗത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. ബോളിവുഡിൽ നിന്നും ആലിയാ ഭട്ട്, രണ്‍ബീര്‍ കപൂർ, അമിതാഭ് ബച്ചൻ എന്നിവരും തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ട്രിലോജിയായാണ് ഒരുക്കുന്നത്.
ബ്രഹ്മാസ്‌ത്രയിൽ നാഗാർജുനക്ക് പാക്ക് അപ്പ് - brahmastra karan johar big b news
ചിത്രത്തിലെ തന്‍റെ ഭാഗം പൂർത്തിയായ സന്തോഷം നാഗാർജുന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഹിന്ദി, തമിഴ്, മലയാളം, കന്നട, തെലുങ്ക് ഭാഷകളിൽ റിലീസിനെത്തുന്ന ചിത്രത്തിൽ നാഗാർജുനയും ആലിയാ ഭട്ട്, രണ്‍ബീര്‍ കപൂർ, അമിതാഭ് ബച്ചൻ എന്നിവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ട്രിലോജി സീരീസിലെ ആദ്യ ചിത്രമായ ബ്രഹ്മാസ്‌ത്ര ഹിന്ദി, തമിഴ്, മലയാളം, കന്നട, തെലുങ്ക് ഭാഷകളിലായി പുറത്തിറങ്ങും. കഴിഞ്ഞ വർഷമവസാനം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും കൊവിഡിൽ ചിത്രീകരണം വൈകിയതിനെ തുടർന്ന് റിലീസ് നീട്ടിവെക്കേണ്ടി വന്നു. രൺബീർ കപൂർ അഭിനയിച്ച വെയ്ക്ക് അപ് സിദ്ദ്, യെ ജവാനി ഹെ ദിവാനി ചിത്രങ്ങളുടെ സംവിധായകനാണ് അയാൻ മുഖർജി. കരണ്‍ ജോഹറിന്‍റെ ധര്‍മ പ്രൊഡക്ഷൻസിന്‍റെയും ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസിന്‍റെയും ബാനറിലാണ് ബ്രഹ്മാസ്‌ത്ര നിർമിക്കുന്നത്. വമ്പൻ താരനിരയെ അണിനിരത്തി ഒരുക്കുന്ന ബ്രഹ്മാസ്‌ത്ര ഈ വർഷം തന്നെ തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.