അക്ഷയ്‌കുമാര്‍- നിമൃത് കൗര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എയര്‍ലിഫ്റ്റ് അടക്കമുള്ള സിനിമകള്‍ സംവിധാനം ചെയ്‌ത സംവിധായകന്‍ രാജാ കൃഷ്ണ മേനോന്‍ പുതിയ സിനിമയുമായി എത്തുകയാണ്. 1971ലെ ഇന്ത്യ-പാക് യുദ്ധത്തിന്‍റെ കഥ പറയുന്ന സിനിമയില്‍ ഇഷാൻ ഖട്ടർ, മൃണാൾ താക്കൂർ, പ്രിയാൻഷു പൈലി എന്നിവരാണ് പ്രധാന താരങ്ങൾ. റോണി സ്ക്രൂവാല നിർമിക്കുന്ന ചിത്രത്തിന് ഒസ്‌കാര്‍ ജേതാവ് കൂടിയായ ഇന്ത്യന്‍ സംഗീതത്തിന്‍റെ അഭിമാനം എ.ആർ റഹ്മാൻ സംഗീതം നൽകും. രാജ്യത്തെ എല്ലാ കുടുംബങ്ങളുടെയും കഥയാണ് സിനിമ പറയുന്നതെന്നും രാജാ കൃഷ്ണ മേനോനും റോണി സ്ക്രൂവാലയ്‌ക്കുമൊപ്പമുള്ള ഈ സംരംഭത്തിനായി ഞാനും ആകാംഷയോടെ കാത്തിരിക്കുന്നുവെന്നുമാണ് എ.ആര്‍ റഹ്മാന്‍ പറയുന്നത്. സ്വദേശ്, രംഗ്ദേ ബസന്തി, ജോദാ അക്ബര്‍ തുടങ്ങിയ സിനിമകള്‍ക്കായി ഇതിന് മുമ്പും എ.ആര്‍ റഹ്മാന്‍ സ്ക്രൂവാലയ്‌ക്കും സിദ്ധാര്‍ഥ് റോയ് കപൂറിനുമൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
'പിപ്പ'യ്‌ക്കായി എ.ആര്‍ റഹ്മാന്‍ സംഗീതം ഒരുക്കും - ബോളിവുഡ് സിനിമ പിപ്പ
1971ലെ ഇന്ത്യ-പാക് യുദ്ധത്തിന്‍റെ കഥ പറയുന്ന സിനിമയില്‍ ഇഷാൻ ഖട്ടർ, മൃണാൾ താക്കൂർ, പ്രിയാൻഷു പൈലി എന്നിവരാണ് പ്രധാന താരങ്ങൾ. റോണി സ്ക്രൂവാല നിർമിക്കുന്ന ചിത്രത്തിന് എ.ആർ റഹ്മാൻ സംഗീതം നൽകും
ബ്രിഗേഡിയര്‍ ബല്‍റാം സിങ് മേത്തയുടെ ദി ബേണിങ് ചാഫീസ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കുന്നത്. ബ്രിഗേഡിയര്‍ ബല്‍റാം സിങ് മേത്തയായി ഇഷാന്‍ ഖട്ടര്‍ ചിത്രത്തില്‍ എത്തും. റഷ്യയില്‍ യുദ്ധത്തിന് ഉപയോഗിച്ചിരുന്ന പിടി-76 എന്ന പാറ്റേണ്‍ ടാങ്ക് അറിയപ്പെട്ടിരുന്നത് പിപ്പ എന്നേ പേരിലാണ്. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമയ്‌ക്ക് പിപ്പ എന്ന് പേരിട്ടിരിക്കുന്നത്. രവീന്ദര്‍ രന്‍ന്ദവ, തന്‍മയ് മോഹന്‍, മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. ഈ വര്‍ഷം അവസാനം ചിത്രം തിയേറ്ററുകളിലെത്തിയേക്കും.