മുംബൈ ഭീകരാക്രമണത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട പൊലീസുകാര്‍ക്കും സേനാ ഉദ്യോഗസ്ഥര്‍ക്കും സല്യൂട്ട് അര്‍പ്പിച്ച് ബോളിവുഡ് താരങ്ങള്‍. നവംബര്‍ 26ന് നിരവധി ബോളിവുഡ് താരങ്ങളാണ് ഭീകരാക്രമണത്തില്‍ മരിച്ചവരെ അനുസ്മരിച്ച് ട്വീറ്റ് ചെയ്തത്.ആ ത്യാഗത്തിന് സല്യൂട്ടെന്നാണ് അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തത്. ആ ദിനം ഒരിക്കലും മറക്കില്ല. ഞങ്ങള്‍ കരുത്താര്‍ജിച്ചതേയുള്ളുവെന്ന് യുവനടന്‍ വരുണ്‍ ധവാന്‍ പറഞ്ഞു . നിരവധി ജീവന്‍ രക്ഷിച്ച ധീരരുടെ ഓര്‍മകള്‍ക്ക് മുമ്പില്‍ പ്രണാമമെന്ന് ദിയ മിര്‍സയും ജയ് ഹിന്ദെന്ന് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അജയ് ദേവഗണും കുറിച്ചു. ദിവ്യ ദത്തയടക്കം നിരവധി താരങ്ങളാണ് ഭീകരാക്രമണ സമയത്തെ അതിജീവിക്കാന്‍ സഹായിച്ച ധീരരെ അനുസ്മരിച്ചത് .
മുംബൈ ഭീകരാക്രമണം; ധീരരായ പോരാളികളെ അനുസ്മരിച്ച് ബോളിവുഡ് - Mumbai terror attack latest news
അമിതാഭ് ബച്ചന്‍, അജയ് ദേവഗണ്‍, വരുണ്‍ ധവാന്‍, ദിയാ മിര്‍സ തുടങ്ങി ബോളിവുഡില്‍ നിന്നും നിരവധി താരങ്ങളാണ് ഭീകരാക്രമണത്തിനിടെ ജീവത്യാഗം ചെയ്ത ധീരരെ അനുസ്മരിച്ചത്
മുംബൈ ഭീകരാക്രമണം; ധീരരായ പോരാളികളെ അനുസ്മരിച്ച് ബോളിവുഡ്
കഴിഞ്ഞ 26ന് മുംബൈ ഭീകരാക്രമണത്തിന്‍റെ നടുക്കുന്ന ഓര്‍മകള്‍ക്ക് പതിനൊന്ന് വയസ് തികഞ്ഞിരുന്നു. പ്രസിദ്ധമായ താജ് ഹോട്ടല്‍ അടക്കമുള്ളവക്ക് നേരെ നടന്ന ആക്രമണത്തില്‍ 166 പേര്‍ മരിക്കുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.