കങ്കണയ്ക്കും സഹോദരിക്കുമെതിരെ കേസെടുക്കാനൊരുങ്ങി മുംബൈ പൊലീസ് - മുംബൈ പൊലീസ് വാര്‍ത്തകള്‍
ബോളിവുഡ് കാസ്റ്റിങ് ഡയറക്ടര്‍ മുനവര്‍ അലി സയ്യിദ് നല്‍കിയ ഹര്‍ജിയിലാണ് ബാന്ദ്ര കോടതിയുടെ നിര്‍ദേശം
സാമുദായിക സംഘര്‍ഷം വളര്‍ത്തുന്ന തരത്തിലുള്ള പ്രചാരണം നടത്തിയെന്ന പരാതിയില്‍ നടി കങ്കണ റണൗട്ടിനും സഹോദരി രംഗോലിക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി മുംബൈ പൊലീസ്. കോടതി നിര്‍ദേശ പ്രകാരമാണ് പൊലീസ് നടപടി. ബോളിവുഡ് കാസ്റ്റിങ് ഡയറക്ടര്‍ മുനവര്‍ അലി സയ്യിദ് നല്‍കിയ ഹര്‍ജിയിലാണ് ബാന്ദ്ര കോടതിയുടെ നിര്‍ദേശം. സാമുദായിക സംഘര്‍ഷം വളര്‍ത്തും വിധത്തില്‍ പ്രചാരണം നടത്തിയെന്നും ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നതുമാണ് പരാതി. കര്‍ഷകര്‍ക്ക് എതിരായി ട്വീറ്റ് ചെയ്‌തതിന് അടുത്തിടെ കര്‍ണാടകയിലെ തുംകുരു ജില്ലാ പൊലീസ് കങ്കണക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നു.