മുംബൈ: ബോളിവുഡ് മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഇതുവരെ 18ൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്‌തതായി എൻസിബി സൗത്ത്-വെസ്റ്റേൺ റീജിയൻ ഡെപ്യൂട്ടി ഡിജി മുത്ത അശോക് ജെയിൻ അറിയിച്ചു. സാറാ അലി ഖാൻ, ദീപിക പദുകോൺ, ശ്രദ്ധ കപൂർ, ദീപികയുടെ മുൻ മാനേജർ കരിഷ്മ പ്രകാശ് എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ലഹരി മരുന്ന് കേസിൽ ചോദ്യം ചെയ്തതിന് ശേഷം ധർമ പ്രൊഡക്ഷൻസ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഛിതിജ് പ്രസാദിനെ അറസ്റ്റ് ചെയ്തു. അതേ സമയം, ഇന്ന് പുതുതായി ആർക്കും സമൻസ് അയച്ചിട്ടില്ലെന്നും ഡെപ്യൂട്ടി ഡിജി പറഞ്ഞു.
ബോളിവുഡ് ലഹരി മരുന്ന് കേസിൽ ഇതുവരെ അറസ്റ്റിലായത് 18ലധികം പേർ - ഇഡി എൻസിബി
ധർമ പ്രൊഡക്ഷൻസ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഛിതിജ് പ്രസാദിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ, ഇന്ന് പുതുതായി ആർക്കും സമൻസ് അയച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി ഡിജി പറഞ്ഞു.
ബോളിവുഡ് ലഹരി മരുന്ന് കേസിൽ ഇതുവരെ അറസ്റ്റിലായത് 18ലധികം പേർ
നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) പണമിടപാട് അന്വേഷിക്കുകയും തുടർന്ന് ഇവരുടെ ഫോൺ സന്ദേശങ്ങളെ അടിസ്ഥാനമാക്കി ഇഡിയുടെ ഔദ്യോഗിക നിർദേശപ്രകാരം എൻസിബി അന്വേഷണം ആരംഭിക്കുകയുമായിരുന്നു.