മുംബൈ:ഹിന്ദി സിനിമയിലെ ആദ്യ ലേഡി സൂപ്പർ താരം ശ്രീദേവി വിടപറഞ്ഞിട്ട് ഇന്നേക്ക് രണ്ട് വർഷം. ഇന്ത്യൻ സിനിമയുടെ മുഖശ്രീയുടെ ചരമവാർഷിക ദിനത്തിൽ മകളും നടിയുമായ ജാൻവി കപൂർ അമ്മയോടൊപ്പമുള്ള ബാല്യകാല ചിത്രം പങ്കുവെച്ചു. "എന്നും ഞാൻ നിങ്ങളെ മിസ് ചെയ്യുന്നുണ്ട്" എന്നാണ് ശ്രീദേവിയെ കെട്ടിപ്പിടിച്ചുള്ള ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രത്തിനൊപ്പം ജാൻവി കുറിച്ചത്.
താരറാണിയുടെ ഓർമദിവസം അനുസ്‌മരിച്ച് മകൾ ജാൻവി കപൂർ
ജാൻവിയുടെ അർധസഹോദരി അൻഷുല കപൂറും ബോളിവുഡ് താരങ്ങളായ സോയ അക്തർ, കരൺ ജോഹർ, മോഹിത് മർവ എന്നിവരും ജാൻവി കപൂറിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് കമന്‍റ് ചെയ്‌തിട്ടുണ്ട്.
ജാൻവിയുടെ അർധസഹോദരി അൻഷുല കപൂറും ബോളിവുഡ് താരങ്ങളായ സോയ അക്തർ, കരൺ ജോഹർ, മോഹിത് മർവ എന്നിവരും ശ്രീദേവിക്കൊപ്പമുള്ള ഓർമചിത്രത്തിൽ കമന്‍റ് ചെയ്‌തിട്ടുണ്ട്. തന്‍റെ നാലാം വയസ് മുതൽ സിനിമയിൽ സജീവമായ ഇന്ത്യൻ സിനിമയുടെ താരറാണി ഹിന്ദിക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. എൺപതുകളിലും തൊണ്ണൂറുകളിലും സിനിമാലോകത്തെ നിറസാന്നിധ്യമായിരുന്ന താരം 2018 ഫെബ്രുവരി 24നാണ് അന്തരിച്ചത്. ദുബായിലുള്ള ഒരു ഹോട്ടലിലെ ബാത്ത് ടബിൽ മുങ്ങി മരിച്ച നിലയിൽ ശ്രീദേവിയെ കണ്ടെത്തുകയായിരുന്നു.